മെയില്‍ 900 കോടിയുടെ ഇടപാടുകള്‍; യുപിഐ ഇടപാടുകളില്‍ റെക്കോര്‍ഡ്

By priya.02 06 2023

imran-azhar

 

ന്യൂഡല്‍ഹി: രാജ്യത്തെ യുപിഐ ഇടപാടുകളില്‍ റെക്കോര്‍ഡ്. 14 ലക്ഷം കോടി രൂപ മൂല്യമുള്ള 900 കോടി ഇടപാടുകളാണ് മെയ് മാസത്തില്‍ നടന്നത്. മുന്‍വര്‍ഷത്തെ സമാന കാലയളവിനെ അപേക്ഷിച്ച് യുപിഐ ഇടപാടുകളില്‍ 58 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

 

ഇടപാട് മൂല്യത്തില്‍ 43 ശതമാനത്തിന്റെ വര്‍ധനവ് രേഖപ്പെടുത്തിയതായും കണക്കുകള്‍ വ്യക്തമാക്കുന്നു.2016ലാണ് ഇന്ത്യയില്‍ യുപിഐ സംവിധാനം അവതരിപ്പിച്ചത്.

 

കഴിഞ്ഞ സാമ്പത്തികവര്‍ഷം 8300 കോടി ഇടപാടുകളില്‍ 139 ലക്ഷം കോടി രൂപ കൈമാറി. 2022 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 84 ലക്ഷം കോടി മാത്രമായിരുന്നു.

 

OTHER SECTIONS