എസ്ബിഐയുടെ അറ്റാദായത്തില്‍ 35 ശതമാനം ഇടിവ്

സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ(എസ്ബിഐ)യുടെ അറ്റാദായത്തില്‍ 35 ശതമാനം ഇടിവ് രേഖപ്പെടുത്തി.

author-image
anu
New Update
എസ്ബിഐയുടെ അറ്റാദായത്തില്‍ 35 ശതമാനം ഇടിവ്

ന്യൂഡല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ(എസ്ബിഐ)യുടെ അറ്റാദായത്തില്‍ 35 ശതമാനം ഇടിവ് രേഖപ്പെടുത്തി. മുന്‍വര്‍ഷത്തെ 14,205 കോടി രൂപയില്‍നിന്ന് 9,164 കോടി രൂപയായാണ് കുറഞ്ഞത്.

ശമ്പള പരിഷ്‌കരണവും ഉയര്‍ന്ന പെന്‍ഷന്‍ ചെലവുമാണ് ബാങ്കിന്റെ അറ്റാദായം കുറയാന്‍ കാരണം. വേതനം പരിഷ്‌കരിക്കുന്നതിനും പെന്‍ഷന്‍ ചെലവുകള്‍ക്കുമായി 7,100 കോടി രൂപയാണ് ഇത്തവണ നീക്കിവെച്ചത്.

പലിശയിനത്തിലെ വരുമാനം 39,815 കോടി രൂപയാണ്. നിഷ്‌ക്രിയ ആസ്തി കഴിഞ്ഞ വര്‍ഷം ഇതേ പാദത്തിലെ 3.14 ശതമാനത്തില്‍നിന്ന് 2.42 ശതമാനമായി കുറഞ്ഞിട്ടുണ്ട്.

നടപ്പ് സാമ്പത്തിക വര്‍ഷം ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ ബാങ്ക് 12,987 കോടി രൂപ അറ്റാദായം നേടുമെന്നായിരുന്നു അനലിസ്റ്റുകളുടെ കണക്കുകൂട്ടല്‍. വെള്ളിയാഴ്ച ബിഎസ്ഇയില്‍ എസ്ബിഐയുടെ ഓഹരി വില 650.40 രൂപയിലാണ് ക്ലോസ് ചെയ്തത്.

Latest News Business News