/kalakaumudi/media/post_banners/7cfeef4cc5d4fdd6789f9d757e08a67eab3792caed4d8689f3c90d6c688ded09.jpg)
ഫോര്‍ബ്സിന്റെ ലോകത്തിലെ ഏറ്റവും മികച്ച തൊഴില്‍ദാതാക്കളുടെ റാങ്കിംഗ് 2022 അനുസരിച്ച് മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഇന്ത്യയിലെ ഏറ്റവും മികച്ച തൊഴില്‍ദാതാവായും ലോകത്തിലെ ഏറ്റവും മികച്ച 20-ാമത്തെ സ്ഥാപനമായും ഉയര്‍ന്നു.
വരുമാനം, ലാഭം, വിപണി മൂല്യം എന്നിവയില്‍ ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനിയായ ഓയില്‍-ടു-ടെലികോം-ടു-റീട്ടെയ്ല്‍ കോണ്‍ഗ്ലോമറേറ്റ് 20-ാം സ്ഥാനത്താണ്. കൂടാതെ 2,30,000 ജീവനക്കാരാണ് ഇതില്‍ ജോലി ചെയ്യുന്നത്.
ജര്‍മ്മനിയിലെ മെഴ്സിഡസ് ബെന്‍സ്, യുഎസ് പാനീയ നിര്‍മ്മാതാക്കളായ കൊക്കകോള, ജാപ്പനീസ് വാഹന ഭീമന്‍മാരായ ഹോണ്ട, യമഹ, സൗദി അരാംകോ എന്നിവയ്‌ക്കെല്ലാം മുകളില്‍ ഉയര്‍ന്ന റാങ്കുള്ള ഇന്ത്യന്‍ സ്ഥാപനമാണിത്.
ആഗോള റാങ്കിംഗില്‍ ദക്ഷിണ കൊറിയലിലെ സാംസങ് ഇലക്ട്രോണിക്സ് ഒന്നാം സ്ഥാനത്താണ്. യുഎസ് ഭീമന്‍മാരായ മൈക്രോസോഫ്റ്റ്, ഐബിഎം, ആല്‍ഫബെറ്റ്, ആപ്പിള്‍ എന്നിവ ഇവയ്ക്ക് തൊട്ടുപിന്നില്‍ തന്നെയുണ്ട്.
2 മുതല്‍ 12 വരെ റാങ്കിംഗിലാണ് യുഎസ് കമ്പനികള്‍ സ്ഥാനം പിടിക്കുന്നത്. ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ BMW ഗ്രൂപ്പ് 13-ാം സ്ഥാനത്താണ്.ആദ്യ 100ല്‍ റിലയന്‍സ് അല്ലാതെ മറ്റൊരു ഇന്ത്യന്‍ കമ്പനിയും സ്ഥാനം പിടിച്ചിട്ടില്ല.
എച്ച്ഡിഎഫ്സി ബാങ്ക് 137-ാം സ്ഥാനത്താണ്. ബജാജ് (173), ആദിത്യ ബിര്‍ള ഗ്രൂപ്പ് (240), ഹീറോ മോട്ടോകോര്‍പ്പ് (333), ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ (354), ഐസിഐസിഐ ബാങ്ക് (365), എച്ച്‌സിഎല്‍ ടെക്‌നോളജീസ് (455), സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (499), അദാനി എന്റര്‍പ്രൈസസ് (547) ഇന്‍ഫോസിസ് (668) എന്നിവയാണ് പട്ടികയിലെ മറ്റ് കമ്പനികള്‍.
'ഉയര്‍ന്ന ശമ്പളം, മെച്ചപ്പെട്ട ആനുകൂല്യങ്ങള്‍, പുരോഗതി അവസരങ്ങള്‍, തൊഴില്‍-ജീവിത സന്തുലിതാവസ്ഥ എന്നിവയ്ക്കൊപ്പം, ജീവനക്കാര്‍ പറയുന്നത് ലക്ഷ്യബോധമുള്ള ജോലിയാണ് മുന്‍ഗണനയെന്ന്. കൂടാതെ അവരുടെ മേലധികാരികള്‍ വളരെ ശ്രദ്ധ ചെലുത്തുന്നു,' കഴിഞ്ഞ മാസം പുറത്തിറക്കിയ റാങ്കിംഗില്‍ ഫോര്‍ബ്സ് പറഞ്ഞു.
" width="100%" height="411px" frameborder="0" allowfullscreen="allowfullscreen">