/kalakaumudi/media/post_banners/e040530e0796bccc6a853a6c71e069958675f64c605fedd2356f828af236cf1b.jpg)
മുംബൈ : എണ്ണ, രാസവസ്തു വ്യവസായത്തിലെ തങ്ങളുടെ 20 ശതമാനം ഓഹരികൾ സൗദി അരാംകോയ്ക്ക് വിൽക്കുമെന്ന് റിലയൻസ് ചെയർമാൻ മുകേഷ് അംബാനി. സൗദി അരാംകോ ഇന്ത്യയിൽ നടത്തുന്ന ഏറ്റവും വലിയ വിദേശ നിക്ഷേപങ്ങളിൽ ഒന്നാണിതെന്ന് അംബാനി പറഞ്ഞു.
റിലയൻസിന്റെ വാർഷിക ജനറൽ ബോഡി യോഗത്തിലാണ് അംബാനി സൗദി അരാംകോയുടെ വമ്പൻ നിക്ഷേപത്തെക്കുറിച്ച് പറഞ്ഞത്. റിലയൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നിക്ഷേപം ആകും ഇത്.
ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉത്പാദന കമ്പനിയാണ് സൗദി അരാംകോ. ഇരു കമ്പനികളും തമ്മിലെ കരാറനുസരിച്ച് ജാംനഗറിലുള്ള റിലയൻസിന്റെ റിഫൈനറിയിലേക്ക് ദിവസവും 500,000 ബാരൽ ക്രൂഡ് ഓയിൽ അരാംകോ വിതരണം ചെയ്യും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
