/kalakaumudi/media/post_banners/461b1c38560e477a9468b6d8fa718beac405a7a9856e1470a73555bf81ddfb0e.jpg)
ദില്ലി : റിലയൻസ് ഇതാ പുതുവർഷ സമ്മാനവുമായി ഉപഭോക്താക്കൾക്ക് മുന്നിൽ. തൊട്ടതെല്ലാം പൊന്നാക്കിയ റിലയന്‍സ് ജിയോ ടെലിക്കോം മേഖലയിലെ നല്ല ദിനങ്ങള്‍ ഉടനെയോന്നും അവസാനിപ്പിക്കുകയില്ല എന്ന നിലയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ടെലിക്കോം സേവനദാതാവായ അവര്‍ സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാണത്തേക്കും കടക്കുന്നു എന്ന സൂചനയാണ് കമ്പനിയുടെ അടുത്ത വ്യത്തങ്ങള്‍ നല്‍കുന്നത്. റിലയന്‍സ് ഇന്‍ഫോ കോം എന്ന കമ്പനിക്ക് കീഴില്‍ 4 ജി വോള്‍ട്ട് സൗകര്യമുള്ള ഫോണുകളാണ് അവതരിപ്പിക്കുക. ഇതോടെ ജിയോയുടെ സൗജന്യ സേവനങ്ങള്‍ ഈ ഫോണ്‍ മേടിക്കുന്നവര്‍ക്കും ലഭ്യമാകും.
മുകേഷ് അമ്പാനി 2017ന്റെ ആദ്യ പാദത്തില്‍ അവതരിപ്പിക്കുമെന്ന് കരുതുന്ന ഈ ഫോണുകള്‍ക്ക് 999 മുതല്‍ 1500 വരെ വില വരുമെന്നാണ് കരുതുന്നത്. ഇപ്പോള്‍ സാധാരണക്കാര്‍ക്ക് ലഭ്യമാകുന്ന ഫീച്ചര്‍ ഫോണുകള്‍ ഒഴിവാക്കി പകരം വോള്‍ട്ട് സംവിധാനമുള്ള സ്മാര്‍ട്ട്‌ഫോണുകള്‍ ലഭ്യമാകുന്നത് വഴി ഫോണ്‍ നിര്‍മ്മാണ രംഗത്തും കുതിച്ച് ചാട്ടമാണ് ജിയോ ലക്ഷ്യമിടുന്നത്.
ആന്‍ഡ്രോയിഡിന്റെ ന്യുഗട്ട് അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന ഫോണിന് ഫ്രണ്ട് ക്യാമറ അടക്കമുള്ള സംവിധാനങ്ങള്‍ നല്‍കിയിട്ടുണ്ട്. ജിയോയുടെ ആപ്പ്ളിക്കേഷനുകൾ എല്ലാം തന്നെ പ്രീ ഇന്‍സ്റ്റാള്‍ ആയിട്ടാണ് ഫോണ്‍ ലഭിക്കുക. ജിയോയുടെ കടന്ന് വരവ് 4ജി വോള്‍ട്ട് സംവിധാനമുള്ള ഫോണുകളുടെ വില്‍പന വര്‍ധിപ്പിച്ചിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട കമ്പനി ഈ രംഗവും കൈയടക്കാനുള്ള തീരുമാനം പ്രഖ്യാപിക്കുകയായിരുന്നു. ടെലിക്കോം സേവന രംഗത്ത് കുറഞ്ഞ ചിലവില്‍ കൂടുതല്‍ സേവനം നല്‍കുവാനുള്ള മത്സരത്തിനിടയില്‍ ഫോണ്‍ നിര്‍മ്മാണ രംഗത്തേക്കും കടക്കുവാനുള്ള ജിയോയുടെ നീക്കം ടെലിക്കോം മേഖലയില്‍ ആധിപത്യം ഉറപ്പിക്കുവാനുള്ളതാണ്.