/kalakaumudi/media/post_banners/2e940b5151895b20a40c86b126cc199b953bcbb91b6aaaaef9071c0d6683802a.jpg)
മുംബയ്: ഇന്ത്യയിലെ മൊബൈല്‍ സേവന മേഖലയില്‍ വിപ്ളവം സൃഷ്ടിച്ച റിലയന്‍സ് ജിയോയുടെ പ്രൈം അംഗത്വം ഏപ്രില്‍ 15 വരെ നീട്ടി.ഏപ്രില്‍ ഒന്ന് മുതല്‍ പെയ് ഡ് സര്‍വീസ് തുടങ്ങാനിരിക്കെ പ്രൈം അംഗത്വം നേടുന്നതിനുളള കാലാവധി വെള്ളിയാഴ്ച അവസാനിക്കനിരിക്കെയാണ് പദ്ധതി നീട്ടിയത്.
ഏപ്രില്‍ 15ന് മുന്പ് അംഗത്വമെടുത്ത് 303 രൂപ മുതലുളള റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് ജൂലയ് വരെ സൌജന്യ ഉപയോഗം തുടരാം. ആറ് മാസമായി സൌജന്യമായാണ് റിലയന്‍സ് ജിയോ 4 ജി സേവനം നല്‍കിയത്. പരിധിയില്ലാതെ ആദ്യ മൂന്ന് മാസവും ജനുവരി മുതല്‍ പ്രതിദിനം 1 ജി ബിയും സൌജന്യമായി ലഭ്യമാക്കിയിരുന്നു.
99 രൂപ നല്‍കി ഒരു വര്‍ഷത്തേക്ക് ജിയോ പ്രൈം അംഗമാകുന്നവര്‍ക്ക് റീചാര്‍ജുകളില്‍ വന്പന്‍ ഓഫറുകള്‍ കിട്ടുന്ന രീതിയുള്ള പ്ളാനുകളാണ് കന്പനി പ്രഖ്യാപിച്ചിരുന്നത്.
പത്തൊന്പത് രൂപയ്ക്ക് ഒരു ദിവസം കാലാവധിയില്‍ 200 എം ബി 4ജി ഡാറ്റ ലഭിക്കുന്ന പ്ളാനില്‍ തുടങ്ങി 9999 രൂപയ്ക്ക് 360 ദിവസത്തേക്ക് 750 ജി ബി 4 ജി ഡാറ്റ വരെ ലഭിക്കുന്ന പ്ളാനുകളാണ് കന്പനി പ്രഖ്യാപിച്ചിരുന്നത്. പ്രതിദിനം ഒരു ജി ബി വീതം 28 ദിവസത്തേക്ക് ലഭിക്കുന്ന പ്ളാന്‍ 303 രൂപയ്ക്ക് ലഭിക്കുന്നതാണ് ജിയോ ഓഫറുകളില്‍ പ്രധാനം.