/kalakaumudi/media/post_banners/3e7fbaa516787507130ababa60b74b66aa2e6d10478c09ef308e91b919f6b25e.jpg)
ന്യൂഡല്‍ഹി: മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് വാള്‍ട്ട് ഡിസ്‌നിയുടെ ഉടമസ്ഥതയിലുള്ള സാറ്റലൈറ്റ് ടിവി, സ്ട്രീമിങ് സേവനമായ ടാറ്റ പ്ലേയില്‍ 29.8 ശതമാനം ഓഹരികള്‍ വാങ്ങാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ടാറ്റ ഗ്രൂപ്പിന്റെ ഹോള്‍ഡിങ് കമ്പനിയായ ടാറ്റ സണ്‍സിന്, ടാറ്റ പ്ലേയില്‍ 50 ശതമാനം ഓഹരികളാണ് ഉള്ളത്.
ശേഷിക്കുന്ന ഓഹരികള്‍ ഡിസ്‌നിയുടെയും സിംഗപ്പൂര്‍ ആസ്ഥാനമായുള്ള നിക്ഷേപ സ്ഥാപനമായ ടെമാസെക്കിന്റെയും ഉടമസ്ഥതയിലുള്ളതാണ്. റിലയന്‍സും, ഡിസ്‌നിയും ചേര്‍ന്നുള്ള ലയനം അന്തിമഘട്ടത്തിലെത്തിയിരിക്കുമ്പോഴാണ് മറ്റൊരു ഏറ്റെടുക്കലിന് കൂടി റിലയന്‍സ് ഒരുങ്ങുന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
