/kalakaumudi/media/post_banners/4f3f4064bec635ae2fec73534aa91a175fb7df1d782ea51d1b455fbd6b2233b1.jpg)
ഇന്ത്യൻ വിപണിയിൽ 50 വർഷത്തിലേറെ പാരമ്പര്യമുള്ള പ്രാദേശിക പാനീയ ബ്രാൻഡായ കാമ്പക്കോള നീണ്ട ഇടവേളക്ക് ശേഷം തിരിച്ചെത്തി.റിലയൻസ് കൺസ്യൂമർ പ്രോഡക്‌ട്‌സ് ലിമിറ്റഡാണ് കോള വിപണിയിൽ പുനരവതരിപ്പിച്ചത്.മാസങ്ങൾക്ക് മുൻപ് കോളയുടെ മാതൃകമ്പനിയെ റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്‌സ് ലിമിറ്റഡ് ഏറ്റെടുത്തിരുന്നു.
തുടക്കത്തിൽ കാമ്പ കോള, കാമ്പ ലെമൺ, കാമ്പ ഓറഞ്ച് എന്നിങ്ങനെ ഫ്ലേവറുകളിലാണ് പുറത്തിറക്കുന്നതെന്ന് കമ്പനി അറിയിച്ചു.ശീതള പാനീയങ്ങളുടെ വിൽപ്പന സാധാരണയായി വർദ്ധിക്കുന്ന വേനൽ കാലത്തിന്റെ തുടക്കത്തിലാണ് ഇന്ത്യൻ ഉപഭോക്താക്കളുടെ ഇഷ്ട ബ്രാൻഡായ കാമ്പക്കോള തിരിച്ചെത്തിയത്.
ഈ വേനൽക്കാലത്ത് കാമ്പ ‘ഇന്ത്യയുടെ മഹത്തായ രുചി’ തിരികെ കൊണ്ടുവരും.200 എംഎൽ, 500 എംഎൽ, 600 എംഎൽ, 1000 എംഎൽ, 2000 എംഎൽ എന്നിങ്ങനെ പാക്കുകളിൽ ലഭ്യമാകുമെന്ന് ആർസിപിസിഎല്‍ പറഞ്ഞു.
ഡൽഹി ആസ്ഥാനമായുള്ള പ്യുവർ ഡ്രിങ്ക്‌സ് ലിമിറ്റഡിൽ നിന്ന് കാമ്പയെ കഴിഞ്ഞ വർഷം ഓഗസ്റ്റിൽ 22 കോടി രൂപയ്ക്ക് റിലയൻസ് റീട്ടെയിൽ ഏറ്റെടുത്തിരുന്നു.1970 കളിലും 80 കളിലും ഈ ബ്രാൻഡ് വിപണിയിലെ പ്രധാന ശീതളപാനീയമായിരുന്നു.