/kalakaumudi/media/post_banners/91509fae97f10b077f495d1bd956968205b7dbbdf05aed2481ce4c16c0054943.jpg)
കൊച്ചി: ആമസോണില്‍ ഗ്രേറ്റ് റിപ്പബ്ലിക്ക് ദിന വില്പന ആരംഭിച്ചു. സ്മാര്‍ട്ട്‌ഫോണുകള്‍, കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ്, ഗ്രോസറി, ഫാഷന്‍,ബ്യൂട്ടി എസ്സെന്‍ഷ്യല്‍സ്, ഹോം, കിച്ചന്‍, അപ്ലയന്‍സസ്, എന്നിവയുള്‍പ്പെടെ വിവിധ വിഭാഗങ്ങളിലായി ഉത്പന്നങ്ങള്‍ ഓഫറില്‍ ലഭിക്കും.
ലാപ്‌ടോപ്പുകള്‍ക്കും മറ്റ് ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങള്‍ക്കും 75 ശതമാനം വരെ കിഴിവുണ്ട്. ആമസോണ്‍ ഫാഷന്‍ ആന്‍ഡ് ബ്യൂട്ടി എസ്സെന്‍ഷ്യലുകള്‍ക്ക് 80 ശതമാനവും ആമസോണ്‍ ഫ്രെഷില്‍ നിന്നുള്ള ഗ്രോസറികള്‍ക്കും നിത്യോപയോഗ സാധനങ്ങള്‍ക്കും 50 ശതമാനം വരെ ഇളവുമുണ്ട്. കൂടാതെ പുസ്തകങ്ങള്‍ക്ക് 50 ശതമാനം വരെ ഇളവുമുണ്ട്. ഈ മാസം 18 വരെയാണ് ഗ്രേറ്റ് റിപ്പബ്ലിക്ക് ഡേ സെയില്‍.