എടിഎം പരിപാലന ചെലവ് ഉയർന്നു; പണം പിൻവലിക്കുന്നതിനുള്ള നിരക്ക് കൂട്ടി

By sisira.11 06 2021

imran-azhar

 

 

 

എടിഎം പരിപാലന ചെലവ് ഉയർന്നതോടെ ഉപഭോക്താക്കളിൽനിന്ന് കൂടുതൽ തുക ഈടാക്കാൻ റിസർവ് ബാങ്കിന്റെ അനുമതി.

 

പണംപിൻവലിക്കുന്നതിനുള്ള നിരക്ക് 15 രൂപയിൽനിന്ന് 17 രൂപയായും സാമ്പത്തികേതര ഇടപാടുകൾക്ക് അഞ്ച് രൂപയിൽനിന്ന് ആറുരൂപയായും വർധിക്കും. ഓഗസ്റ്റ് ഒന്നുമുതൽ പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വരും.

 

സൗജന്യപരിധിക്കപ്പുറമുള്ള എ.ടി.എം. ഉപയോഗത്തിന് ഈടാക്കുന്ന ഫീസിലാണ് വർധന. അതതു ബാങ്കുകളുടെ എ.ടി.എമ്മിൽ മാസം അഞ്ച് ഇടപാടുകൾ സൗജന്യമായി തുടരും.

 

ഇന്റർ ബാങ്ക് ഇടപാട് ചാർജ് 20 രൂപയിൽനിന്ന് 21 രൂപയുമായി വർധിപ്പിച്ചിട്ടുണ്ട്. ഇതിന് 2022 ജനുവരി ഒന്നുമുതലാണ് പ്രാബല്യം.

 

OTHER SECTIONS