/kalakaumudi/media/post_banners/548b772299c11cd85c845bedf28445d0005708591ecbc1d84b78cc54a6bd17b3.jpg)
കൊച്ചി: റീട്ടെയില്‍ ടേം പലിശ നിരക്ക് വര്‍ധിപ്പിച്ച് ബാങ്ക് ഓഫ് ബറോഡ. എന്‍. ആര്‍.ഒ ടേം ഡെപ്പോസിറ്റുകള്‍ ഉള്‍പ്പെടെയുള്ള ആഭ്യന്തര റീട്ടെയില്‍ ടേം നിക്ഷേപങ്ങളുടെ പലിശ നിരക്ക് 0.10 ശതമാനം മുതല്‍ 1.25 വരെയാണ് ഉയര്‍ത്തിയത്.
വെള്ളിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്ന വിവിധ മെച്യൂരിറ്റി ബക്കറ്റുകളില്‍ 2 കോടി രൂപയില്‍ താഴെയുള്ള നിക്ഷേപങ്ങള്‍ക്ക് ഈ നിരക്കുകള്‍ ബാധകമാണ്.
റീടെയില്‍ ടേം ഡെപ്പോസിറ്റ് നിരക്കുകള്‍ വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനം ഉപഭോക്താക്കള്‍ക്ക് ഉയര്‍ന്ന മൂല്യം വാഗ്ദാനം ചെയ്യുന്നതിനുള്ള ബാങ്കിന്റെ പ്രതിബദ്ധതയെ വെളിപ്പെടുത്തുന്നുവെന്ന് എന്‍.ആര്‍.ഐ ബിസിനസ് ചീഫ് ജനറല്‍ മാനേജര്‍ രവീന്ദ്ര സിംഗ് നേഗി പറഞ്ഞു.
ബാങ്ക് ഒഫ് ബറോഡയുടെ നിലവിലുള്ളതും പുതിയതുമായ ഉപഭോക്താക്കള്‍ക്ക് ഉയര്‍ന്ന നിരക്കുകള്‍ പ്രയോജനപ്പെടുത്താനും ഇന്ത്യയിലുടനീളമുള്ള ബാങ്കിന്റെ ഏതെങ്കിലും ശാഖകള്‍ വഴി എഫ്.ഡി തുറക്കാനും കഴിയും. ബാങ്കിന്റെ മൊബൈല്‍ ആപ്പ് (ബോബ് വേള്‍ഡ്)/ നെറ്റ് ബാങ്കിംഗ് (ബോബ് വേള്‍ഡ് ഇന്റര്‍നെറ്റ്) വഴി നിലവിലുള്ള ഉപഭോക്താക്കള്‍ക്കും ഓണ്‍ലൈന്‍ എഫ്.ഡി തുറക്കാന്‍ കഴിയും.