/kalakaumudi/media/post_banners/aad1259c01a77186c8ca0a30e66c2a7a56563bf336128492718077966b1ecc98.jpg)
ന്യൂഡല്‍ഹി: ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനോടുള്ള അദാനി ഗ്രൂപ്പിന്റെ പ്രതികരണം അവലോകനം ചെയ്തുകൊണ്ടിരിക്കുകയാണെന്ന് ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ.വരുംദിവസങ്ങളില്‍ അദാനി ഗ്രൂപ്പ് മാനേജ്‌മെന്റുമായി ചര്‍ച്ചകള്‍ നടത്തും.
അദാനി ഗ്രൂപ്പ് ഓഹരികളില്‍ എല്‍.ഐ.സിയ്ക്ക് വലിയ അളവില്‍ നിക്ഷേപമുണ്ട്.ഈ പശ്ചാത്തലത്തിലാണ് എല്‍.ഐ.സിയുടെ നീക്കം.ഇപ്പോഴത്തെ സാഹചര്യം വളര്‍ന്നുകൊണ്ടിരിക്കുന്ന ഒന്നാണ്.എന്താണ് യഥാര്‍ഥ സ്ഥിതി എന്നതിനെ കുറിച്ച് വ്യക്തതയില്ല.
വലിയ നിക്ഷേപകര്‍ എന്ന നിലയ്ക്ക് പ്രസക്തമായ ചോദ്യങ്ങള്‍ ചോദിക്കാന്‍ എല്‍.ഐ.സിയ്ക്ക് അവകാശമുണ്ട്.തീര്‍ച്ചയായും അവരുമായി ചര്‍ച്ചകള്‍ നടത്തും, എല്‍.ഐ.സി. മാനേജിങ് ഡയറക്ടര്‍ രാജ് കുമാര്‍ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിനോടു പ്രതികരിച്ചു.