/kalakaumudi/media/post_banners/77ed72929c81d7a319bac5c48b528cbe65d5728b5eac5bb19c937faf161adf80.jpg)
മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ (ആര്‍ഐഎല്‍) ഓഹരികള്‍ വെള്ളിയാഴ്ചത്തെ വ്യാപാരത്തില്‍ 2353.90 രൂപ ഉയര്‍ന്നെങ്കിലും നേട്ടം നിലനിര്‍ത്താനായില്ല. കഴിഞ്ഞ ദിവസം 2345 രൂപയ്ക്കാണ് ക്ലോസ് ചെയ്തത്.
രാവിലെ 11 മണിയോടെ ഓഹരി മൂല്യം 0.33 ശതമാനം ഇടിഞ്ഞ് 2,338.20 രൂപയായി. കഴിഞ്ഞ ഒരു മാസത്തിനിടെ 3.16 ശതമാനം നേട്ടമുണ്ടാക്കിയിരുന്നു. അതേസമയം, ഒരു വര്‍ഷത്തെ കണക്കെടുത്താല്‍, ആര്‍ഐഎല്‍ ഓഹരികളുടെ മൂല്യത്തില്‍ 9.09 ശതമാനം ഇടിവ് രേഖപ്പെടുത്തി.
2022 ഏപ്രില്‍ 29 ന് 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 2,855 ലും 2023 മാര്‍ച്ച് 20 ന് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന 2,180-ലും എത്തി.
നാലാം പാദ ഫലങ്ങള്‍ക്കു മുമ്പ് ഒരു ഡാറ്റ അനുസരിച്ച്, ആര്‍ഐഎല്‍ ഓഹരികള്‍ക്ക് ശരാശരി ടാര്‍ഗെറ്റ് വില 2,891 ആയിരുന്നു, ഇത് നിലവിലെ നിലവാരത്തില്‍ നിന്ന് 23 ശതമാനം ഉയര്‍ന്ന നിലയിലായിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
