/kalakaumudi/media/post_banners/cb8ff265ac7befb3fab569f5720741fa532c99ed5fcca3232da6772b0dbd4477.jpg)
കോഴിക്കോട്: സംസ്ഥാനത്ത് വ്യവസായ വികസനം പ്രോത്സാഹിപ്പിക്കാന്‍ വ്യവസായ വകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന റൈസിംഗ് കേരള -അന്താരാഷ്ട്ര പ്രദര്‍ശനം ഡിസംബര്‍ മുതല്‍ 11 വരെ കോഴിക്കോട് കടവ് റിസോര്‍ട്ടിന് മുന്നിലെ ഗ്രൗണ്ടില്‍ നടക്കും. പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം ഡിസംബര്‍ മൂന്നിന് കോഴിക്കോട് ഗുജറാത്തി ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.കേരള സ്റ്റേറ്റ് സ്‌മോള്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ (കെ.എസ്.എസ്.ഐ.എ), കോണ്‍ഫെഡറേഷന്‍ ഒഫ് ഇന്ത്യന്‍ ഫുട്വെയര്‍ ഇന്‍ഡസ്ട്രീസ് (സിഫി), ഫുട്വെയര്‍ ഡിസൈന്‍ ആന്‍ഡ് ഡെവലപ്‌മെന്റ് സെന്റര്‍ (എഫ്.ഡി.ഡി.സി ) എന്നിവയുടെ ആഭിമുഖ്യത്തിലാണ് പ്രദര്‍ശനം. നിലവിലുള്ള വ്യവസായങ്ങളുടെ വൈവിദ്ധ്യവത്കരണവും പുതിയ സംരംഭകരില്‍ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഫൂട്ട്‌വെയര്‍, ഫുഡ്, എഞ്ചിനിയറിംഗ്, പ്ലാസ്റ്റിക് റീസൈക്ലിംഗ്, വുഡ്, ബില്‍ഡിംഗ്, ഐടി എന്നിങ്ങനെ ഏഴു വിഭാഗങ്ങളിലായി നാന്നൂറോളം സ്റ്റാളുകള്‍ പ്രദര്‍ശനത്തിലുണ്ടാവുമെന്ന് റൈസിംഗ് കേരള ചെയര്‍മാന്‍ എം. ഖാലിദ് പത്ര സമ്മേളനത്തില്‍ പറഞ്ഞു.
പ്രദര്‍ശനത്തിനൊപ്പം വിവിധ വിഷയങ്ങളെ സംബന്ധിച്ച് സെമിനാറുകള്‍, മോട്ടിവേഷന്‍ പ്രോഗ്രം, പരിശീലനങ്ങള്‍ തുടങ്ങി നിരവധി പരിപാടികളും നടക്കുമെന്ന് സിഫി കേരള ചാപ്റ്റര്‍ പ്രസിഡന്റ് വി.കെ.സി റസാക്ക് പറഞ്ഞു. 28ന് ഹൈലൈറ്റ് ബിസിനസ് പാര്‍ക്കില്‍ നടക്കുന്ന ഐ.ടി. സെമിനാറില്‍ ഗൂഗിള്‍, ഫെയ്‌സ്ബുക്ക് പ്രതിനിധികള്‍ പങ്കെടുക്കും. 30ന് വൈകീട്ട് മൂന്നിന് പ്‌ളാസ്റ്റിക് റീസൈക്ലിംഗിനെക്കുറിച്ചുള്ള സെമിനാര്‍ താജ് ഗേറ്റ് വേയില്‍ നടക്കും. ഇന്ത്യന്‍ ഫുട്വെയര്‍ ഇന്‍ഡസ്ട്രിയുടെ ദേശീയ സമ്മേളനത്തോടെയാണ് പ്രദര്‍ശനം ആരംഭിക്കുക. 9 ന് നടക്കുന്ന മെഷീനറി മെറ്റീരിയല്‍ പ്രദര്‍ശനം നടക്കും.
പ്രദര്‍ശനത്തോട് അനുബന്ധിച്ച് ഡിസംബര്‍ 10 ന് തൊഴില്‍ മേളയവും ഒരുക്കിയിട്ടുണ്ട്. അഭ്യസ്തവിദ്യരായ തൊഴില്‍ രഹിതരുടെ അപേക്ഷകള്‍ സ്വീകരിച്ച് വിവിധമേഖലയില്‍ തൊഴില്‍ അവസരം ഒരുക്കുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു. 11ന് വൈകീട്ട് അഞ്ചിന് നടക്കുന്ന സമാപന സമ്മേളനം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
