/kalakaumudi/media/post_banners/f85aade10092fb1b707c1607a598bf380d6bf31c3a597e9d459bddd82f3a07e1.jpg)
കൊച്ചി: ക്രിയേറ്റീവ്, മീഡിയ, ഡാറ്റഅനലിറ്റിക്സ്, മാര്‍ക്കറ്റ് റിസര്‍ച്ച് തുടങ്ങിയവയ്ക്കുള്ള സേവനങ്ങള്‍ ഒരു കുടക്കീഴില്‍ ലഭ്യമാക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ സംയോജിത മാര്‍ക്കറ്റിങ് സേവനദാതാക്കളായ ആര്‍കെ സ്വാമി ലിമിറ്റഡ് പ്രാഥമിക ഓഹരി വില്‍പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് കരടുരേഖ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു. 215 കോടി രൂപയുടെ പുതിയ ഓഹരികളും നിലവിലുള്ള ഓഹരിയുടമകളുടെ 8,700,000 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
എസ്ബിഐ ക്യാപിറ്റല്‍ മാര്‍ക്കറ്റ്സ് ലിമിറ്റഡ്, ഐഐഎഫ്എല്‍ സെക്യൂരിറ്റീസ് ലിമിറ്റഡ്, മോത്തിലാല്‍ ഓസ്വാള്‍ ഇന്‍വെസ്റ്റ്മെന്റ് അഡൈ്വസേഴ്സ് ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജര്‍.