/kalakaumudi/media/post_banners/edf25a2b0de76e6a5fd298dfa9498c0f6701e16a49d8937e348d461ae426ab12.jpg)
മുംബൈ: പ്രമുഖ പരസ്യ ഏജന്‍സിയും ഇന്റഗ്രേറ്റഡ് മാര്‍ക്കറ്റ് റിസര്‍ച്ച് കമ്പനിയുമായ ആര്‍ കെ സ്വാമി ലിമിറ്റഡ് ഐപിഒയ്ക്ക് ഒരുങ്ങുന്നു. ഐപിഒയിലൂടെ 423 കോടി വരെ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. മാര്‍ച്ച് നാലിന് ആരംഭിക്കുന്ന ഐപിഒ മാര്‍ച്ച് ആറിന് അവസാനിക്കും. 173 കോടി രൂപയുടെ പുതിയ ഓഹരികളാണ് കമ്പനി നല്‍കുന്നത്. അഞ്ചു രൂപ മുഖവിലയുള്ള ഓഹരിക്ക് 270 രൂപ മുതല്‍ 288 രൂപ വരെയാണ് വില. 50 ഓഹരികളുടെ ഗുണിതങ്ങളായി അപേക്ഷിക്കാം.