/kalakaumudi/media/post_banners/3ac44ae0a3f4e7ebb81c286007333f75062035d46bb06b072c88cd8adc992356.jpg)
മുംബൈ : ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ വൻ മുന്നേറ്റം .രൂപയുടെ മൂല്യം 42 പൈസ ഉയര്‍ന്ന് 73.15 എന്ന നിലയിൽ ആണ് ഉയർന്ന് നിൽക്കുന്നത് .എന്നാൽ ഇന്ന് രൂപയുടെ മൂല്യത്തിൽ ഇടിവ് നേരിടുകയും പാരം അവസാനിക്കുന്ന സമയത്ത് രൂപയുടെ മൂല്യം 73.57 ൽ എത്തിയിരുന്നു .അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വിലയിലുണ്ടായ ഇടിവാണ് രൂപയുടെ മൂല്യത്തില്‍ വർദ്ധനവ് ഉയർത്തിയത് . 76.75 ഡോളര്‍ എന്ന നിലയിലേക്ക് ക്രൂഡ് ഓയിലിന്റെ വില ഇന്ന് ഇടിഞ്ഞു .സൗദി എണ്ണ ഉല്‍പ്പാദനം വര്‍ദ്ധിപ്പിച്ചതോടെ ആണ് ക്രൂഡ് ഓയിലിന്റെ വിലയിൽ ഇടിവ് നേരിടാൻ കാരണമായത് .