യുഎസ് ഡോളറിന്റെ ഡിമാന്റില്‍ വര്‍ധന; പിന്നാലെ രൂപയുടെ മൂല്യം റെക്കോഡ് താഴ്ചയിലേയ്ക്ക്

ഡോളറിനെതിരെ 83.27 നിലവാരത്തിലായിരുന്നു തിങ്കളാഴ്ചയിലെ ക്ലോസിങ്. ഡോളര്‍ വിറ്റഴിച്ചിട്ടും രൂപയുടെ മൂല്യമിടിവ് പിടിച്ചുനിര്‍ത്താന്‍ റിസര്‍വ് ബാങ്കിന് കഴിഞ്ഞില്ല.

author-image
Greeshma Rakesh
New Update
യുഎസ് ഡോളറിന്റെ ഡിമാന്റില്‍ വര്‍ധന; പിന്നാലെ രൂപയുടെ മൂല്യം റെക്കോഡ് താഴ്ചയിലേയ്ക്ക്

രൂപയുടെ മൂല്യം റെക്കോഡ് താഴ്ചയിലെത്തി. യുഎസ് ഡോളറിന്റെ ഡിമാന്റില്‍ വന്‍തോതില്‍ വര്‍ധനവുണ്ടായതാണ് രൂപയുടെ മൂല്യതകര്‍ച്ചക്ക് പ്രധാനകാരണം. ഡോളറിനെതിരെ 83.27 നിലവാരത്തിലായിരുന്നു തിങ്കളാഴ്ചയിലെ ക്ലോസിങ്. ഡോളര്‍ വിറ്റഴിച്ചിട്ടും രൂപയുടെ മൂല്യമിടിവ് പിടിച്ചുനിര്‍ത്താന്‍ റിസര്‍വ് ബാങ്കിന് കഴിഞ്ഞില്ല. കയറ്റുമതിയേക്കാള്‍ രാജ്യം ഇറക്കുമതിയെ ആശ്രയിക്കുന്നതിനാലാണ് ഡോളര്‍ ഡിമാന്റ് കൂടുന്നത്.

തുടര്‍ച്ചയായി നിരക്ക് കൂട്ടുന്നതിനാല്‍ യുഎസിലെ കടപ്പത്ര ആദായം വര്‍ധിക്കുന്നതും മറ്റൊരു കാരണമാണ്. വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ യുഎസില്‍ നിക്ഷേപിക്കാന്‍ താത്പര്യപ്പെടുന്നതിനാല്‍ രാജ്യത്തുനിന്ന് വന്‍തോതില്‍ മൂലധനം പുറത്തേക്കൊഴുകുന്നു.

അടിക്കടി നിരക്ക് കൂട്ടുന്നതിനാല്‍ വികസ്വര വിപണികളിലെ നിക്ഷേപം പിന്‍വലിച്ച് യുഎസ് കടപ്പത്രങ്ങളില്‍ നിക്ഷേപിക്കാനാണ് നിലവിലെ സാഹചര്യത്തില്‍ വിദേശ നിക്ഷേപകര്‍ താല്‍പര്യപ്പെടുന്നത്.

reserve bank of india Bussiness News rupee hits record low Doller