/kalakaumudi/media/post_banners/802e77f00a06cdee4b8b79fd2736776e619c50202a734eba31f9e756b725066b.jpg)
രൂപയുടെ മൂല്യത്തിൽ വൻ തകർച്ച. ആഴ്ചകളായി തുടരുന്ന വിലയിടിവ് ഇന്ന് രൂക്ഷമായി.ഇന്ന് രാവിലെ ഒരു ഡോളറിന്റെ വില സർവകാല റെക്കോഡ് നിലവാരത്തിലെത്തി.വെള്ളിയാഴ്ച രാവിലത്തെ വ്യാപാരത്തിൽ ഡോളറിനെതിരെ രൂപയുടെ വിനിമയ നിരക്ക് 69.13 എന്ന നിലയിലേക്ക് റെക്കോർഡ് തകർച്ച. തിങ്കളാഴ്ച രാവിലെ 69.20 / 0750 എന്ന നിരക്കിലാണ് രൂപയുടെ വിലയിടിവ് ഉണ്ടായിരുന്നത്. വിനിമയ നിരക്കിൽ വൻ ഇടിവ് നേരിടുന്നതിനായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) യും വ്യക്തമാക്കിയിരുന്നു. ഉയരുന്ന പണപ്പെരുപ്പ നിരക്കും ഡോളറിന്റെ ഡിമാന്റിൽ ഉണ്ടായ വർദ്ധനയുമാണ് ഇതിനു കാരണമായത്.ജൂണിൽ മൊത്ത വില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് 5 .77 ശതമാനമായി ഉയർന്നിരുന്നു.ജൂൺ 28 നു രേഖപ്പെടുത്തിയ 69 .10 രൂപയാണ് ഇതിനു മുൻപ് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന വില.