ഗ്യാലക്‌സി ഫിറ്റ് 3 അവതരിപ്പിച്ച് സാംസങ്

ഗ്യാലക്‌സി ഫിറ്റ് 3 എന്ന പുതിയ ഫിറ്റ്‌നസ് ബാന്‍ഡ് അവതരിപ്പിച്ച് സാംസങ്.

author-image
anu
New Update
ഗ്യാലക്‌സി ഫിറ്റ് 3 അവതരിപ്പിച്ച് സാംസങ്

കൊച്ചി: ഗ്യാലക്‌സി ഫിറ്റ് 3 എന്ന പുതിയ ഫിറ്റ്‌നസ് ബാന്‍ഡ് അവതരിപ്പിച്ച് സാംസങ്. സാങ്കേതികതയുടെ സഹായത്തോടെ മികച്ചതും ആരോഗ്യപരവുമായ ജീവിത ശൈലി തിരഞ്ഞെടുക്കുന്നതിന് ഈ ഹെല്‍ത്ത് മോണിറ്ററിങ് സംവിധാനം സഹായകമാകും.

അലൂമിനിയം ബോഡിയും വലിയ ഡിസ്‌പ്ലേയുമാണ് ഗ്യാലക്സി ഫിറ്റ് 3 എത്തുന്നത്. വര്‍ക്കൗട്ട് ചെയ്യുമ്പോഴുള്ള വിവരങ്ങള്‍ തുടങ്ങി ഉറക്കത്തിനിടയിലുള്ള വിവരങ്ങള്‍ വരെ 24 മണിക്കൂറും ഫിറ്റ് 3 ട്രാക്ക് ചെയ്യും. അലൂമിനിയം ബോഡിയും 1.6 ഇഞ്ച് ഡിസ്‌പ്ലേയും പ്രത്യേകതകളിലൊന്നാണ്. ഭാരം വളരെ കുറവാണ്. 13 ദിവസത്തോളം നീണ്ട് നില്‍ക്കുന്നതാണ് ബാററ്റി ബാക്കപ്പ്. ഒരോരുത്തര്‍ക്കും സ്വന്തം രീതിയില്‍ ഗ്യാലക്‌സി ഫിറ്റ് 3 പേഴ്‌സണലൈസ് ചെയ്യാനാകും.

SAMSUNG Latest News Business News galaxy fit 3