/kalakaumudi/media/post_banners/ab400a970e54fef5a09d1ccc143590bfbf6e524306cde114aa05e6bc6cf5dafd.jpg)
പുതിയ രണ്ടായിരം രൂപ നോട്ട്, ഇറങ്ങിയതു മുതല്‍ സോഷ്യല്‍ മീഡിയയിലെ താരമാണ്. എന്നാല്‍ 2000 രൂപ നോട്ട് അച്ചടിച്ച സാരിയാണ് ഇപ്പോള്‍ സൂപ്പര്‍ ഹിറ്റായിരിക്കുന്നത്. നോട്ട് സ്വന്തമാക്കാനും ഒപ്പം സെല്‍ഫിയെടുക്കാനും നോട്ട് ക്ഷാമം മൂലം നെട്ടോട്ടമോടുന്നതിനിടയിലും ആളുകള്‍ക്ക് ഏറെ ഉത്സാഹമായിരുന്നു. നോട്ടിറങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ നോട്ടിന്റെ ചിത്രങ്ങള്‍ പതിച്ച പേഴ്‌സുകളും മൊബൈല്‍ കവറുകളും തുടങ്ങി വിവിധ സാധനങ്ങള്‍ വിപണിയില്‍ എത്തിയിരുന്നു. ഇതിനു പിന്നാലെയാണ് രണ്ടായിരം രൂപ നോട്ടിന്റെ ചിത്രം പതിച്ച സാരി വിപണിയിലെത്തിയിരിക്കുന്നത്.
പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ സ്വന്തം നാടായ ഗുജറാത്തിലാണ് നോട്ട് സാരി തരംഗമായിരിക്കുന്നത്. സൂറത്തില്‍ നിന്നുള്ള ഒരു വ്യവസായിയാണ് ഇത്തരത്തില്‍ ഒരാശയവുമായി മുന്നോട്ടു വന്നത്. മുന്‍പ് മോദിയുടെ ചിത്രം പതിച്ചെത്തിയ സാരി ഹിറ്റ് ആയതോടെയാണ് പുതിയ പരീക്ഷണം. 6 മീറ്റര്‍ സാരിയില്‍ 504 രണ്ടായിരം രൂപ നോട്ടിന്റെ ചിത്രങ്ങളാണ് അച്ചടിച്ചിരിക്കുന്നത്. വെറും 160 രൂപ മാത്രമാണ് സാരിയുടെ വില.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
