
മുംബൈ: എച്ച്.ഡി.എഫ്.സി ബാങ്കിൻെറ അടുത്ത ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി ശശിധർ ജഗദീശനെ തെരഞ്ഞെടുത്തു. ഒക്ടോബറിൽ സി.ഇ.ഒ ആദിത്യ പുരി വിരമിക്കുന്ന സാഹചര്യത്തിലാണ് ശശിധർ ജഗദീശനെ പുതുതായി ശശിധർ ജഗദീശനെ നിയമിക്കുന്നത്. ശശിധർ ജഗദീശൻ നിലവിൽ ബാങ്കിൻെറ അഡീഷണൽ ഡയറക്ടറും ഫിനാൻസ്- മാനവ വിഭവശേഷി വിഭാഗം മേധാവിയുമാണ്. ഒക്ടോബറിൽ പദവി ഒഴിയുന്ന ആദിത്യ പുരി ഏറ്റവും കൂടുതൽ കാലം ബാങ്കിെൻറ സി.ഇ.ഒ പദവിയിലിരുന്ന വ്യക്തിയാണ്. ആദിത്യപുരി ഉപദേശകനായ ആറംഗസമിതിയാണ് എച്ച്.ഡി.എഫ്.സി ബാങ്കിൻെറ സിഇഒ സ്ഥാനത്തേക്ക് ജഗദീശനെ തെരഞ്ഞെടുത്തത്.