ബ്രിട്ടനിലേക്ക് 150 റോബോട്ടുകള്‍ക്കുള്ള കരാര്‍ സ്വന്തമാക്കി ശാസ്ത്ര റോബോട്ടിക്‌സ്

By Greeshma Rakesh.08 09 2023

imran-azhar

 

 


കൊച്ചി: കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ ഇന്‍ക്യൂബേറ്റ് ചെയ്ത ശാസ്ത്ര റോബോട്ടിക്‌സ് ബ്രിട്ടനിലേക്ക് 150 റോബോട്ടുകളെ കയറ്റി അയക്കാനുള്ള കരാര്‍ സ്വന്തമാക്കി.ബ്രിട്ടനിലെ ലോകോത്തര കമ്പനിയുമായാണ് ശാസ്ത്ര റോബോട്ടിക്‌സ് കരാര്‍ ഒപ്പിട്ടിരിക്കുന്നത്. ഇതുവഴി ബ്രിട്ടന്‍ കേന്ദ്രീകരിച്ചു ശാസ്ത്ര റോബോട്ടിക്‌സിനു പ്രവര്‍ത്തിക്കാനാകും.

 


മനുഷ്യവിരലുകളെ പോലെ സ്പര്‍ശിക്കാന്‍ ശേഷിയുള്ള യന്ത്രക്കൈകള്‍ ഉപയോഗിച്ച് മനുഷ്യനു സാധ്യമല്ലാത്ത ക്വാളിറ്റി ടെസ്റ്റിംഗ് ജോലികള്‍ ഓട്ടോമാറ്റിക് ആയി ചെയ്യുന്ന റോബോട്ടുകളാണ് ശാസ്ത്ര റോബോട്ടിക്‌സ് വികസിപ്പിച്ചെടുത്തത്. മൊബൈല്‍, ബഹിരാകാശം, പ്രതിരോധം, ബാങ്കിങ്, അത്യാധുനിക ഉപകരണങ്ങള്‍ എന്നിവയിലെ തകരാറുകള്‍ നിര്‍മിതബുദ്ധി ഉപയോഗിച്ച് കണ്ടുപിടിക്കാനാണ് ഇത്തരം റോബോട്ടുകളെ ഉപയോഗിക്കുന്നത്.

 


മെയ്ഡ് ഇന്‍ കേരള, മെയ്ക്ക് ഇന്‍ ഇന്ത്യ എന്നീ പദ്ധതികളുടെ അഭിമാനാര്‍ഹമായ നേട്ടമാണ് ശാസ്ത്ര കൈവരിച്ചിരിക്കുന്നതെന്ന് കമ്പനി സഹസ്ഥാപകനും സിഇഓയുമായ അരോണിന്‍ പൊന്നപ്പന്‍ പറഞ്ഞു.
പൂര്‍ണമായും കേരളത്തില്‍ രൂപകല്‍പ്പന ചെയ്തു വികസിപ്പിച്ചെടുത്തതാണ് ഈ റോബോട്ടുകള്‍.

 

OTHER SECTIONS