ഇന്ത്യയില്‍ നിക്ഷേപത്തിനൊരുങ്ങി സൗദി ആരാംകോ

ഇന്ത്യന്‍ കമ്പനികളുമായി ചേര്‍ന്ന് പുതിയ പദ്ധതികള്‍ ആരംഭിക്കാന്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായി സൗദി അറേബ്യ ആരാംകോ.

author-image
anu
New Update
ഇന്ത്യയില്‍ നിക്ഷേപത്തിനൊരുങ്ങി സൗദി ആരാംകോ

 

ന്യൂഡല്‍ഹി: ഇന്ത്യന്‍ കമ്പനികളുമായി ചേര്‍ന്ന് പുതിയ പദ്ധതികള്‍ ആരംഭിക്കാന്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായി സൗദി അറേബ്യ ആരാംകോ. ഇതുസംബന്ധിച്ച പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് സൗദി സര്‍ക്കാരിന്റെ കീഴിലുള്ള ആരാംകോയുടെ സീനിയര്‍ വൈസ് പ്രസിഡന്റ് ഫൈസല്‍ ഫക്കീര്‍ പറഞ്ഞു. എന്നാല്‍ കമ്പനി പദ്ധതിയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ഇന്ത്യയിലെ പൊതുമേഖലാ എണ്ണക്കമ്പനികളുമായി ചേര്‍ന്ന് മഹാരാഷ്ട്രയില്‍ വലിയ റിഫൈനറിയും പെട്രോകെമിക്കല്‍ പ്‌ളാന്റും ആരംഭിക്കാന്‍ ആരാംകോ തീരുമാനിച്ചിരുന്നെങ്കിലും സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട കാര്യങ്ങങ്ങള്‍ നടക്കാത്തതിനാല്‍ പദ്ധതി ഉപേക്ഷിച്ചിരുന്നു.

Business News Latest News