/kalakaumudi/media/post_banners/7ef1fedb9f2c620cecd1a354fe519ffab3c09ab9ccc5dca51880e2003852c623.jpg)
മുംബൈ ; രാജ്യത്തെ ഏറ്റവും വലിയ പൊതു മേഘല വാണിജ്യ ബാങ്കായ എസ്.ബി.ഐ റിസര്‍വ് ബാങ്ക് വായ്പാ നിരക്ക് കുറച്ചതിനു പിന്നാലെ പലിശ നിരക്ക് കുറച്ചു.ഏറ്റവും കുറഞ്ഞ നിരക്ക് ആയ 8.70 ശതമാനത്തില്‍നിന്ന് 8.60 ശതമാനമായും ഉയര്‍ന്ന നിരക്ക് ഒൻപത് ശതമാനത്തില്‍ നിന്ന് 8.90 ശതമാനം കുറവും രേഖപ്പെടുത്തി .
ബുധനാഴ്ച മുതല്‍ പുതുക്കിയ നിരക്ക് നിലവില്‍ വരും. അതേ സമയം നേരിയ കുറവ് വായ്പകളുടെ പലിശ നിരക്കിൽ ഉണ്ടാകും .എച്ച്.ഡി.എഫ്.സി. ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, പഞ്ചാബ് നാഷണല്‍ ബാങ്ക് തുടങ്ങിയ ബാങ്കുകളും എസ്ബിഐ പലിശ നിരക്ക് കുറയ്ക്കുന്നതിനു സമാനമായി നിരക്കില്‍ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട് .