എസ്ബിഐ ബാങ്കിംഗ് സേവനം വാട്ട്സ് ആപ്പിലൂടെ

By priya.31 07 2022

imran-azharഉപഭോക്താക്കള്‍ക്ക് വാട്ട്സ് ആപ്പിലൂടെ ബാങ്കിംഗ് സേവനം ലഭ്യമാക്കി എസ്ബിഐ. എസ്ബിഐ വാട്ട്സ് ആപ്പ് ബാങ്കിംഗ് സേവനം ലഭിക്കാന്‍ ആദ്യം രജിസ്റ്റര്‍ ചെയ്യണം. ഇതിനായി WAREG എന്ന് ടൈപ്പ് ചെയ്ത് സ്പെയ്സ് ഇട്ട ശേഷം അക്കൗണ്ട് നമ്പറും അടിച്ച് 7208933148 എന്ന നമ്പറിലേക്ക് മെസേജ് എസ്എംഎസ് അയക്കണം. എസ്ബിഐ അക്കൗണ്ടുമായി ലിങ്ക് ചെയ്ത നമ്പറില്‍ നിന്ന് വേണം സന്ദേശം അയക്കാന്‍.

 

തുടര്‍ന്ന് നിങ്ങളുടെ വാട്ട്സ് ആപ്പ് നമ്പറിലേക്ക് 90226 90226 എന്ന നമ്പറില്‍ എസ്ബിഐയുടെ സന്ദേശം ലഭിക്കും.ഈ സന്ദേശം ലഭിച്ചയുടന്‍ നമ്പറിലേക്ക് 'hi' എന്ന് അയക്കണം. 1. അക്കൗണ്ട് ബാലന്‍സ് 2. മിനി സ്റ്റേറ്റ്മെന്റ് 3. ഡി-രജിസ്റ്റര്‍ വാട്ട്സ് ആപ്പ് ബാങ്കിംഗ് എന്നീ ഓപ്ഷനുകള്‍ തെളിയും. ഇഷ്ടമുള്ള സേവനം തെരഞ്ഞെടുക്കാം.

 

 

OTHER SECTIONS