By Lekshmi.20 03 2023
എസ്ബിഐയുടെ ക്രെഡിറ്റ് കാർഡിന്റെ പുതുക്കിയ പ്രൊസസിംഗ് ഫീസ് പ്രാബല്യത്തിൽ വന്നു.പുതുക്കിയ ചാർജ്ജ് പ്രകാരം 199 രൂപയും നികുതിയുമാണ് ക്രെഡിറ്റ് കാർഡ് ഉപയോക്താക്കളിൽ നിന്നും ഈടാക്കുന്നത്.2022 നവംബറിലെ പ്രൊസസിംഗ് ചാർജ്ജ് വർധന പ്രകാരം ഇതുവരെ 99 രൂപയും നികുതിയുമാണ് ഈടാക്കിയിരുന്നത്.
പുതുക്കിയ ചാർജ്ജ് വർധന സംബന്ധിച്ച് കാർഡ് ഉപയോക്താക്കൾക്ക് എസ്എംഎസ് വഴിയും,ഇ മെയിൽ മുഖാന്തരവും അറിയിപ്പ് നൽകിയതായും എസ്ബിഐ കാർഡ് ആന്റ് പേയ്മന്റെ് സർവ്വീസസ് അറിയിച്ചു.പുതുക്കിയ ചാർജ്ജ് 2023 മാർച്ച് 17ന് പ്രാബല്യത്തിൽ വന്നത്.
നിലവിൽ എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയുൾപ്പടെയുള്ള ബാങ്കുകളും ക്രെഡിറ്റ്
ക ർഡ് ചാർജ്ജുകളിലും നിയമങ്ങളിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചുള്ള വാടക അടയ്ക്കുന്നതിന് എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയും എസ്ബിഐയ്ക്ക്
സമാനമായ രീതിയിൽ പ്രൊസസിംഗ് ഫീസ് ഈടാക്കുന്നുണ്ട്.