എസ്ബിഐയുടെ അറ്റാദായത്തിൽ 81ശതമാനം വർദ്ധന; നേടിയത് 6,451 കോടി രൂപ

By sisira.21 05 2021

imran-azhar

 

 

രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐയുടെ അറ്റാദായത്തിൽ വർധന. മാർച്ചിൽ അവസാനിച്ച പാദത്തിൽ 6,451 കോടി രൂപയാണ് അറ്റാദായംനേടിയത്. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് 81ശതമാനമാണ് അറ്റാദായത്തിൽ ഉണ്ടായ വർധന.

 

മുൻവർഷത്തെ അപേക്ഷിച്ച് പലിശ വരുമാനത്തിൽ 19 ശതമാനമാണ് വർധനയുണ്ടായത്. ഈയിനത്തിലെ വരുമാനം 27,067 കോടിയായി ഉയർന്നു. മറ്റിനങ്ങളിലെ വരുമാനം 21.6ശതമാനം വർധിച്ച് 16,225 കോടിയുമായി.

 

നിഷ്‌ക്രിയ ആസ്തിയിലും കുറവുണ്ടായി. ഡിസംബർ പാദത്തിലെ 5.44 ശതമാനത്തിൽനിന്ന് മാർച്ച് പാദത്തിൽ 4.98ശതമാനമായാണ് കുറഞ്ഞത്.

 

ഓഹരിയൊന്നിന് നാലുരൂപ ലാഭവിഹിതവും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ഡിവിൻഡ് നൽകുന്നതിയതിയായി ജൂൺ 18ആണ് നിശ്ചയിച്ചിട്ടുള്ളത്.

OTHER SECTIONS