എസ്ബിഐ സെർവർ തകരാർ; നെറ്റ് ബാങ്കിംഗ് സേവനങ്ങൾ ലഭിക്കുന്നില്ലെന്ന് പരാതി

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സെർവർ തകരാറിലായതായി റിപ്പോർട്ട്

author-image
Lekshmi
New Update
എസ്ബിഐ സെർവർ തകരാർ; നെറ്റ് ബാങ്കിംഗ് സേവനങ്ങൾ ലഭിക്കുന്നില്ലെന്ന് പരാതി

ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സെർവർ തകരാറിലായതായി റിപ്പോർട്ട്.നെറ്റ് ബാങ്കിംഗ്, യുപിഐ, യോനോ ആപ്പ്, ക്രെഡിറ്റ് കാർഡ് പേയ്‌മെന്റ് തുടങ്ങിയ നിരവധി സേവനങ്ങളെ ഇത് ബാധിച്ചു.

ഇതുമായി ബന്ധപ്പെട്ട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് നിരവധി പരാതികൾ ലഭിച്ചു.എസ്ബിഐയുടെ സെർവർ രാവിലെ മുതൽ പ്രശ്‌നങ്ങൾ നേരിടുന്നുണ്ടെന്ന് നിരവധി പേർ ട്വീറ്റ് ചെയ്തപ്പോൾ, കഴിഞ്ഞ രണ്ട് ദിവസങ്ങളായി തങ്ങൾക്ക് എസ്ബിഐ സേവനങ്ങൾ ആക്‌സസ് ചെയ്യാൻ കഴിയുന്നില്ലെന്ന് നിരവധി പേർ പറഞ്ഞു.

എന്നാൽ എസ്ബിഐ ഇതിനെ കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.എല്ലാ വർഷവും ഏപ്രിൽ 1 ന് വാർഷിക ക്ലോസിംഗിനായി ബാങ്കുകൾ അടച്ചിടാറുണ്ട്.ഈ ദിവസം സെൻട്രൽ ബാങ്ക് രാജ്യത്തെ എല്ലാ ബാങ്കുകൾക്കും അവധി നൽകാറുണ്ട്.

sbi server