/kalakaumudi/media/post_banners/de46c19950633778f5c095e859aa002e43442f47fa37bc749af705c3b558a286.jpg)
മുംബയ്: ഓഹരിവിപണിയില്‍ ഇടപെടുന്നതില്‍ നിന്നും വിവാദ വ്യവസായി വിജയ് മല്യയെ സെബി വിലക്കി. അനധികൃതമായി 1881 കോടി രൂപ യുണൈറ്റഡ് സ്പിരിറ്റ്സില്‍ നിന്നും യു ബി ഗ്രൂപ്പിന്‍റെ മറ്റ് കന്പനികളിലേക്ക് മാറ്റിയതിനാണ് ഇത്.
ഇന്ത്യയില്‍ ഓഹരിവിപണിയില്‍ ഉള്ള ഏതെങ്കിലും കന്പനിയുടെ ഡയറക്ടര്‍ ആകുന്നതിനും വിജയ് മല്യക്ക് വിലക്കുണ്ട്. വിജയ് മല്യക്കെതിരെയും യു ബി ഗ്രൂപ്പ് കന്പനികള്‍ക്കെതിരെയും നടപടി സ്വീകരിക്കണമെന്ന് സെബി യുണൈറ്റഡ് സ്പിരിറ്റ്സിനോട് ആവശ്യപ്പെടുകയും ചെയ്തു.
നിലവില്‍ യുണൈറ്റഡ് ബ്രിവറീസ്, യുണൈറ്റഡ് ബ്രിവര്‍ഫീസ്(ഹോള്‍ഡിംഗ്സ്) എന്നിവയുടെ ചെയര്‍മാനാണ് വിജയ് മല്യ. യുണൈറ്റഡ് സ്പിരിറ്റ്സിലെ മുന്‍ മാനേജിംഗ് ഡയറക്ടര്‍മാരായ അശോക് കപുര്‍, വി കെ രേഖി ഉള്‍പ്പെടെ ആറ് പേരെയും കന്പനികളുടെ ഡയറക്ടര്‍മാരാകുന്നതില്‍ നിന്നും സെബി വിലക്കിയിട്ടുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
