/kalakaumudi/media/post_banners/432520b061eaf226bfc19cd229c1d9b4876e6371df106852a1bf339218ef3107.jpg)
കൊച്ചി: കോര്‍പ്പറേറ്റ് സ്ഥാപനങ്ങളിലെ ഭരണ നിര്‍വഹണത്തിലെ വീഴ്ചകളെക്കുറിച്ചും തട്ടിപ്പുകളെക്കുറിച്ചും വിവരം നല്‍കുന്നവര്‍ക്ക് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) പാരിതോഷികം നല്‍കും. കമ്പനിയിലെ തട്ടിപ്പിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് തട്ടിപ്പ് തുകയുടെ 10 ശതമാനം പാരിതോഷികം ലഭിക്കുമെന്നാണ് സെബിയുടെ പ്രഖ്യാപനം.
പരമാവധി ഒരു കോടി രൂപയാണ് പാരിതോഷികം ലഭിക്കുക. റേറ്റിംഗ് ഏജന്‍സികള്‍ക്ക് കമ്പനികളുടെ വായ്പാ വിവരങ്ങളും തിരിച്ചടവ് മുടങ്ങിയതുമായി ബന്ധപ്പെട്ട വിവരങ്ങളും നേടാനുള്ള അനുവാദം സെബി നല്‍കിയിട്ടുണ്ട്. വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ക്കുള്ള (എഫ്.പി.ഐ.) മാനദണ്ഡങ്ങളും സെബി ലളിതമാക്കി. കെ.വൈ.സി. നിബന്ധനകളിലും യോഗ്യതാ മാനദണ്ഡങ്ങളിലുമാണ് സെബി മാറ്റം വരുത്തിയിട്ടുള്ളത്.
ആഭ്യന്തര വിപണികളില്‍നിന്ന് വിദേശ നിക്ഷേപകര്‍ കൂട്ടത്തോടെ നിക്ഷേപം പിന്‍വലിക്കുന്ന സാഹചര്യത്തിലാണ് സെബിയുടെ ഈ നീക്കം. ജൂലായിലും ഓഗസ്റ്റിലുമായി 21,000 കോടി രൂപയുടെ നിക്ഷേപമാണ് വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ മൂലധന വിപണികളില്‍നിന്നു പിന്‍വലിച്ചത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
