/kalakaumudi/media/post_banners/4a0725fdd7fc5b686ceee0e6a45ac3435e47cfde70cfbf19e5564c8a40ec3f88.jpg)
ന്യൂഡൽഹി: മാർക്കെറ്റ് റെഗുലേറ്ററായ സെബി ഇന്ന് പുതിയ ലോഗോ പുറത്തിറക്കി.സെബിയുടെ സ്ഥാപക ദിനത്തോടനുബന്ധിച്ച് മുംബൈയിലെ സെബി ഹെഡ് ഓഫീസിൽ നടന്ന ചടങ്ങിൽ സെബിയുടെ മുൻ ചെയർമാൻമാരുടെയും ജീവനക്കാരുടെയും സാന്നിധ്യത്തിലാണ് പുതിയ ലോഗോ അവതരിപ്പിച്ചത്.
സെബിയുടെ സമ്പന്നമായ പാരമ്പര്യങ്ങളുടെ സവിശേഷമായ സംയോജനമാണ് പുതിയ ലോഗോയിൽ കാണാനാകുക എന്ന് ലോഗോ അനാച്ഛാദനം ചെയ്തുകൊണ്ട് സെബി ചെയർപേഴ്‌സൺ, മിസ് മാധബി പുരി ബുച്ച് പറഞ്ഞു.
കഴിഞ്ഞ 35 വർഷത്തിനിടയിൽ, സെബി വികസിക്കുകയും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെയും വിപണിയുടെയും വികസനത്തിന് പിന്തുണ നൽകുന്ന ഒരു സ്ഥാപനമായി മാറുകയും ചെയ്തു.വർഷങ്ങളോളം മാതൃകാപരമായ പ്രവർത്തനമാണ് കാഴ്ചവെച്ചത്.ജീവനക്കാരുടെ അചഞ്ചലമായ അർപ്പണബോധം കൊണ്ട് മികച്ച രീതിയിൽ വിപണിയെ നയിച്ചു.