സെമികണ്ടക്ടര്‍ ചിപ്പ് നിര്‍മ്മാണം; 2100 കോടി ഡോളറിന്റെ നിക്ഷേപത്തിന് ഒരുങ്ങി ഇന്ത്യ

ആഗോള സെമികണ്ടക്ടര്‍ ചിപ്പ് നിര്‍മ്മാണ വ്യവസായ മേഖലയിലെ സാദ്ധ്യതകള്‍ ഉപയോഗിക്കാന്‍ ഇന്ത്യ ഒരുങ്ങുന്നു. ആഭ്യന്തരമായി ചിപ്പുകള്‍ നിര്‍മ്മിക്കുന്നതിന് വന്‍കിട രാജ്യാന്തര കമ്പനികളുടെ ഉള്‍പ്പെടെ 2100 കോടി ഡോളറിന്റെ നിക്ഷേപമാണ് കേന്ദ്ര സര്‍ക്കാര്‍ നിലവില്‍ പരിഗണിക്കുന്നത്.

author-image
anu
New Update
സെമികണ്ടക്ടര്‍ ചിപ്പ് നിര്‍മ്മാണം; 2100 കോടി ഡോളറിന്റെ നിക്ഷേപത്തിന് ഒരുങ്ങി ഇന്ത്യ

 

ന്യൂഡല്‍ഹി: ആഗോള സെമികണ്ടക്ടര്‍ ചിപ്പ് നിര്‍മ്മാണ വ്യവസായ മേഖലയിലെ സാദ്ധ്യതകള്‍ ഉപയോഗിക്കാന്‍ ഇന്ത്യ ഒരുങ്ങുന്നു. ആഭ്യന്തരമായി ചിപ്പുകള്‍ നിര്‍മ്മിക്കുന്നതിന് വന്‍കിട രാജ്യാന്തര കമ്പനികളുടെ ഉള്‍പ്പെടെ 2100 കോടി ഡോളറിന്റെ നിക്ഷേപമാണ് കേന്ദ്ര സര്‍ക്കാര്‍ നിലവില്‍ പരിഗണിക്കുന്നത്.

അമേരിക്ക, ചൈന,ജപ്പാന്‍ എന്നീ വന്‍ ശക്തികളുമായി മത്സരിച്ച് ഈ വിപണിയിലെ വിഹിതം വര്‍ദ്ധിപ്പിക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. ഇസ്രയേലിലെ ടവര്‍ സെമികണ്ടക്ടര്‍ ലിമിറ്റഡ് 900 കോടി ഡോളറിന്റെ നിക്ഷേപത്തില്‍ ഇന്ത്യയില്‍ പുതിയ ചിപ്പ് നിര്‍മ്മാണ പ്‌ളാന്റ് തുടങ്ങാന്‍ നടപടികള്‍ തുടങ്ങി. രാജ്യത്തെ മുന്‍നിര കോര്‍പ്പറേറ്റ് ഗ്രൂപ്പായ ടാറ്റ സണ്‍സ് 800 കോടി ഡോളര്‍ നിക്ഷേപത്തില്‍ പുതിയ ചിപ്പ് ഫാബ്രിക്കേഷന്‍ യൂണിറ്റ് ആരംഭിക്കും. ഗുജറാത്തിലായിരിക്കും രണ്ട് പദ്ധതികളും ആരംഭിക്കുക.

ആയിരം കോടി രൂപയിലധികം നിക്ഷേപമുള്ള വന്‍കിട ചിപ്പ് നിര്‍മ്മാണ പദ്ധതികളില്‍ അന്‍പത് ശതമാനം വരെ സഹായം കേന്ദ്ര സര്‍ക്കാര്‍ ലഭ്യമാക്കും. ലോകത്തിലെ മുന്‍നിര ചിപ്പ് നിര്‍മ്മാതാക്കളായ ഇന്റല്‍ ഉള്‍പ്പെടെയുള്ളവരെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത്.

semi conductor chip Business News Latest News gujarath