/kalakaumudi/media/post_banners/e12a4ec632bc49107130e4e124856a7813c9554f3227225a5aebc9f4aa53ce8b.png)
മുംബൈ: വ്യാപാര ആഴ്ചയുടെ അവസാന ദിനത്തിൽ വിപണി നഷ്ടത്തിൽ ക്ലോസ്‌ചെയ്തു. സെൻസെക്‌സ് 360.78 പോയന്റ് നഷ്ടത്തിൽ 58,765.58ലും നിഫ്റ്റി 86.20 പോയന്റ് താഴ്ന്ന് 17,532ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
റിയാൽറ്റി, ബാങ്ക്, ഐടി ഓഹരികളാണ് വില്പന സമ്മർദംനേരിട്ടത്. ഫാർമ, മെറ്റൽ, പൊതുമേഖല ബാങ്ക്, എനർജി ഓഹരികളിൽ നിക്ഷേപക താൽപര്യം പ്രകടമായി.
ബജാജ് ഫിൻസർവ്, മാരുതി സുസുകി, ഏഷ്യൻ പെയിന്റ്‌സ്, ബജാജ് ഫിനാൻസ്, ഭാരതി എയർടെൽ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്. മഹീന്ദ്ര ആൻഡ് മഹീന്ദ്ര, കോൾ ഇന്ത്യ, ഐഒസി, ഡോ.റെഡ്ഡീസ് ലാബ്, ഒഎൻജിസി തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കുകയുംചെയ്തു.