/kalakaumudi/media/post_banners/db77cb0797aec71b43f3df4a36d6e80be015cc108d19a0bf7ef2ad88c9be97ed.jpg)
മുംബൈ: വ്യാപാര ആഴ്ചയുടെ അവസാനദിനത്തിൽ ഓഹരി സൂചികകളിൽ നഷ്ടത്തോടെ തുടക്കം. നിഫ്റ്റി 14,400ന് താഴെയെത്തി.
സെൻസെക്സ് 184 പോയിന്റ് നഷ്ടത്തിൽ 47,896ലും നിഫ്റ്റി 66 പോയന്റ് താഴ്ന്ന് 14,339ലുമാണ് വ്യാപാരം ആരംഭിച്ചത്. രാജ്യത്തെ കോവിഡ് ബാധിതരുടെ പ്രതിദിന എണ്ണം മൂന്നുലക്ഷം കവിഞ്ഞതാണ് നിക്ഷേപകരെ കരുതലെടുക്കാൻ പ്രേരിപ്പിച്ചത്.
എൽആൻഡ്ടി, ഐടിസി, എൻടിപിസി, ബജാജ് ഫിൻസർവ്, എസ്ബിഐ, ബജാജ് ഓട്ടോ, ഭാരതി എയർടെൽ, നെസ് ലെ, ടിസിഎസ്, മാരുതി, ഇൻഫോസിസ്, ടെക് മഹീന്ദ്ര, ഹിന്ദുസ്ഥാൻ യുണിലിവർ, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ.
പവർഗ്രിഡ് കോർപ്, ഏഷ്യൻ പെയിന്റ്സ്, ഡോ.റെഡ്ഡീസ് ലാബ്, ഇൻഡസിൻഡ് ബാങ്ക്, ആക്സിസ് ബാങ്ക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, സൺ ഫാർമ, കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്സിഎൽ ടെക്, റിലയൻസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്.
നിഫ്റ്റി മെറ്റൽ, ഫാർമ, മീഡിയ സൂചികകൾ നേട്ടത്തിലും ഫിനാൻഷ്യൽ സർവീസസ് സൂചിക നഷ്ടത്തിലുമാണ്.
എച്ച്സിഎൽ ടെക്നോളജീസ്, എംആൻഡ്എം ഫിനാൻഷ്യൽ സർവീസസ്, ഇന്ത്യബുൾസ് റിയൽ എസ്റ്റേറ്റ് തുടങ്ങി 16 കമ്പനികളാണ് മാർച്ച് പാദത്തിലെ പ്രവർത്തനഫലം വെള്ളിയാഴ്ച പുറത്തുവിടുന്നത്.