/kalakaumudi/media/post_banners/a4edc3f291dfc16a52c11642d5288ed71321d584a9dc733a566a1748c3588175.jpg)
മുംബൈ: സെൻസെക്സ് വൻ നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. നിക്ഷേപകര്‍ കൂട്ടത്തോടെ ലാഭമെടുത്തതാണ് വിപണി നഷ്ടത്തിലാക്കിയത്. യെസ് ബാങ്ക്, ഹീറോ മോട്ടോര്‍കോര്‍പ്, ടാറ്റ മോട്ടോഴ്‌സ്, ടൈറ്റാന്‍ കമ്പനി, മാരുതി സുസുകി, ഏഷ്യന്‍ പെയിന്റ്‌സ്, ഗെയില്‍, ടിസിഎസ്, ഹിന്‍ഡാല്‍കോ, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികള്‍ നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. സെന്‍സെക്‌സ് 79.90 പോയന്റ് താഴ്ന്ന് 41,872ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 19 പോയന്റ് നഷ്ടത്തില്‍ 12,343.30ലും ക്ലോസ് ചെയ്തു. ഇന്‍ഡസിന്റ് ബാങ്ക്, വിപ്രോ, ബിപിസിഎല്‍, എസ്ബിഐ, ഇന്‍ഫോസിസ്, ഡോ.റെഡ്ഡീസ് ലാബ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഐടിസി എന്നീ ഓഹരികളാണ് നഷ്ടത്തിൽ അവസാനിപ്പിച്ചത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
