വിപണിയില്‍ കനത്ത ഇടിവ്; സെന്‍സെക്‌സില്‍ 1000 പോയന്റ് നഷ്ടം

വിപണിയില്‍ രണ്ടാം ദിനവും കനത്ത ഇടിവ്. സെന്‍സെക്സിന് ആയിരത്തോളം പോയന്റ് നഷ്ടമായി. നിഫ്റ്റി 17,550 നിലവാരത്തിലുമെത്തി.

author-image
Web Desk
New Update
വിപണിയില്‍ കനത്ത ഇടിവ്; സെന്‍സെക്‌സില്‍ 1000 പോയന്റ് നഷ്ടം

മുംബൈ: വിപണിയില്‍ രണ്ടാം ദിനവും കനത്ത ഇടിവ്. സെന്‍സെക്സിന് ആയിരത്തോളം പോയന്റ് നഷ്ടമായി. നിഫ്റ്റി 17,550 നിലവാരത്തിലുമെത്തി.

ഹിന്‍ഡെന്‍ബര്‍ഗിന്റെ ആരോപണത്തെ തുടര്‍ന്ന് അദാനി ഓഹരികള്‍ രണ്ടാം ദിവസവും സമ്മര്‍ദത്തിലായി. അദാനി ട്രാന്‍സ്മിഷന്‍, അദാനി ടോട്ടല്‍ ഗ്യാസ് എന്നിവയുടെ ഓഹരി വില 20ശതമാനത്തോളം ഇടിഞ്ഞു. രണ്ടു വ്യാപാര ദിനങ്ങളിലായി അദാനി ഓഹരികളുടെ വിപണിമൂല്യത്തില്‍ 3.65 ലക്ഷം കോടി രൂപയുടെ നഷ്ടമാണുണ്ടായത്. ഉയര്‍ന്ന മൂല്യത്തില്‍ തുടരുന്നതിനാല്‍ അദാനി ഓഹരികളില്‍ ഇനിയും ഇടിവുണ്ടായേക്കാമെന്നാണ് വിലയിരുത്തല്‍.

20,000 കോടി സമാഹരിക്കാന്‍ ലക്ഷ്യമിട്ട് അദാനി എന്റര്‍പ്രൈസസിന്റെ എഫ്പിഒയ്ക്ക് തുടക്കമായെങ്കിലും 5 ശതമാനം ഇടിവോടെയാണ് ഓഹരിയില്‍ വ്യാപാരം നടക്കുന്നത്. 3,112-3,276 നിലവാരത്തിലാണ് വില നിശ്ചയിച്ചിട്ടുള്ളത്. ജനുവരി 31നാണ് ഇഷ്യു അവസാനിക്കുക.

ഓട്ടോ കമ്പനികളില്‍നിന്ന് മികച്ച പ്രവര്‍ത്തനഫലം പുറത്തുവരുന്നതിനാല്‍ ഈ മേഖലയിലെ ഓഹരികളില്‍ ഉണര്‍വുണ്ടായിട്ടുണ്ട്. അദാനി എന്റര്‍പ്രൈസസ്, അദാനി പോര്‍ട്‌സ്, എച്ച്ഡിഎഫ്‌സി, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തില്‍.

ബജാജ് ഓട്ടോ, ടാറ്റ മോട്ടോഴ്‌സ്, ഡോ.റെഡ്ഡീസ് ലാബ്, സിപ്ല, എസ്ബിഐ ലൈഫ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്.

 

 

 

business sensex stock market adani