/kalakaumudi/media/post_banners/5e9f341941439cf8f970325bb71af856b421e3503fdc3fb70919769d31f54a09.jpg)
മുംബൈ: തുടർച്ചയായ നേട്ടത്തിനൊടുവിൽ വ്യാപാര ആഴ്ചയുടെ ആദ്യദിനം സൂചികകളിൽ നഷ്ടത്തോടെ തുടക്കം. സെൻസെക്‌സ് 100 പോയന്റ് താഴ്ന്ന് 59,958ലും നിഫ്റ്റി 23 പോയന്റ് നഷ്ടത്തിൽ 17,872ലുമാണ് വ്യാപാരം ആരംഭിച്ചത്.
ആഗോള വിപണിയിലെ നഷ്ടമാണ് പ്രാധാനമായും രാജ്യത്തെ സൂചികകളിൽ പ്രതിഫലിച്ചത്.ടിസിഎസിന്റെ ഓഹരി വില ആറുശതമാനത്തോളം ഇടിഞ്ഞു.വാർഷികാടിസ്ഥാനത്തിൽ 14.1ശതമാനമാണ് വർധന.
ആക്‌സിസ് ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ്, ഭാരതി എയർടെൽ, ഇൻഫോസിസ്, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികളും നഷ്ടത്തിലാണ്.
പവർഗ്രിഡ്, മാരുതി, എൻടിപിസി, കൊട്ടക് മഹീന്ദ്ര ബാങ്ക്, റിലയൻസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഇൻഡസിൻഡ് ബാങ്ക്, എച്ച്ഡിഎഫ്‌സി, ടൈറ്റാൻ, എച്ച്ഡിഎഫ്‌സി ബാങ്ക്, ബജാജ് ഓട്ടോ, ടാറ്റ സ്റ്റീൽ, എസ്ബിഐ തുടങ്ങിയ ഓഹരികളിൽ നേട്ടത്തിലാണ്.