സെൻസെക്‌സ് 454 പോയന്റ് നേട്ടത്തിൽ ക്ലോസ്‌ചെയ്തു

സെൻസെക്‌സ് 454.10 പോയന്റ് നേട്ടത്തിൽ 58,795.09ലും നിഫ്റ്റി 121.30 പോയന്റ് ഉയർന്ന് 17,536.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്

author-image
Vidya
New Update
സെൻസെക്‌സ് 454 പോയന്റ് നേട്ടത്തിൽ ക്ലോസ്‌ചെയ്തു

മുംബൈ: സെൻസെക്‌സ് 454.10 പോയന്റ് നേട്ടത്തിൽ 58,795.09ലും നിഫ്റ്റി 121.30 പോയന്റ് ഉയർന്ന് 17,536.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.നവംബറിലെ ഫ്യൂച്ചർ കരാറുകൾ അവസാനിക്കുന്ന ദിവസമായിട്ടുകൂടി സൂചികകൾ നേട്ടത്തിൽ ക്ലോസ്‌ചെയ്തു.

റിലയൻസ് ഇൻഡസ്ട്രീസിന്റെയും റിയാൽറ്റി, ഫാർമ ഓഹരികളുടെയും കുതിപ്പാണ് വിപണി നേട്ടമാക്കിയത്.ഡിവീസ് ലാബ്, ഇൻഫോസിസ്, ഐടിസി, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികളും നേട്ടമുണ്ടാക്കി.

ബ്രിട്ടാനിയ, ഐഒസി, ഇൻഡസിൻഡ് ബാങ്ക്, മാരുതി സുസുകി, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടംനേരിടുകയുംചെയ്തു. ഓയിൽ ആൻഡ് ഗ്യാസ്, റിയാൽറ്റി, ഫാർമ സൂചികകൾ ഒരുശതമാനംവീതം ഉയർന്നു.

stock market sensex