/kalakaumudi/media/post_banners/9fa10a0ba0febf6186bf344ef525067800afd412d594da4706c2c7d2deef2a05.jpg)
മുംബൈ: സെൻസെക്‌സ് 94 പോയന്റ് നഷ്ടത്തിൽ 58,246ലും നിഫ്റ്റി 18 പോയന്റ് താഴ്ന്ന് 17,396ലുമാണ് വ്യാപാരം ആരംഭിച്ചത്.ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോൾ ക്യാപ് സൂചികകൾ യഥാക്രമം 0.22ശതമാനവും 0.38ശതമാനവും നേട്ടത്തിലാണ്.
റിലയൻസ്, സൺ ഫാർമ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, മാരുതി സുസുകി, ഭാരതി എയർടെൽ, ടാറ്റ സ്റ്റീൽ, ഇൻഫോസിസ്, ടൈറ്റാൻ, എൻടിപിസി, പവർഗ്രിഡ് കോർപ്, ടെക്മഹീന്ദ്ര, ടിസിഎസ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ.
ഐടിസി, ബജാജ് ഫിൻസർവ്, എൽആൻഡ്ടി, എച്ച്ഡിഎഫ്‌സി, ഇൻഡസിൻഡ് ബാങ്ക്, ആക്‌സിസ് ബാങ്ക്, ബജാജ് ഓട്ടോ, എച്ച്‌സിഎൽ ടെക്, ഹിന്ദുസ്ഥാൻ യുണിലിവർ, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.