/kalakaumudi/media/post_banners/511e032381935c80eb07d187eee5e8b329fee40b5451157009392a425c8af51a.jpg)
മുംബൈ: ഈ ആഴ്ചയിലെ ആദ്യദിന സൂചികകളിൽ നേട്ടത്തോടെ തുടക്കം.സെൻസെക്സ് 294.90 പോയന്റ് ഉയർന്ന് 59,060.48ലും നിഫ്റ്റി 83.80 പോയന്റ് ഉയർന്ന് 17,615.80ലുമാണ് വ്യാപാരം ആരംഭിച്ചത്.
പവർ, ഫാർമ, പൊതുമേഖല ബാങ്ക് സൂചികകൾ ഒരുശതമാനത്തോളം ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകൾ 0.5 ശതമാനം നേട്ടത്തിലാണ്. എഫ്എംസിജി സൂചിക നഷ്ടത്തിലുമാണ്.
ബജാജ് ഫിൻസർവ്, എച്ച്ഡിഎഫ്സി, എംആൻഡ്എം, ബജാജ് ഫിനാൻസ്, സൺഫാർമ, റിലയൻസ്, ആക്സിസ്ബാങ്ക്, ഭാരതി എയർടെൽ, ബജാജ് ഓട്ടോ, ടാറ്റാസ്റ്റീൽ, ടിസിഎസ്, കൊട്ടക്ബാങ്ക്, പവർഗ്രിഡ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തിൽ.