/kalakaumudi/media/post_banners/34c47da956890958e79f9acb5758e172ce07ed676e268846523347da8bc5a9d4.jpg)
മുംബൈ: റെക്കോഡ് ഉയരംകുറിച്ച് ഓഹരി സൂചികകൾ ക്ലോസ്‌ചെയ്തു.ഐടി കമ്പനികളായ ഇൻഫോസിസിന്റെയും വിപ്രോയുടെയും മികച്ച പ്രവർത്തനഫലങ്ങളാണ് വിപണിക്ക് നേട്ടമായത്.
സെൻസെക്‌സിനെ 61,000നും നിഫ്റ്റിയെ 18,300നും മുകളിലെത്തിച്ചു. ഉപഭോക്തൃ വില സൂചികയോടൊപ്പം മൊത്തവില സൂചികയും താഴ്ന്നത് നിക്ഷേപകരിൽ ആത്മവിശ്വാസമുയർത്തി.
568.90 പോയന്റ് നേട്ടത്തിൽ സെൻസെക്‌സ് 61.305.95ലും നിഫ്റ്റി 176.70 പോയന്റ് ഉയർന്ന് 18,338.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.