/kalakaumudi/media/post_banners/bbccc2579095585e591f69be1a5dac1a68e55330150527606dc4f3fee8873e01.jpg)
മുംബൈ: ഓഹരി സൂചികകളിൽ മുന്നേറ്റംതുടരുന്നു. സെൻസെക്‌സ് 507 പോയന്റ് നേട്ടത്തിൽ 51,787ലും നിഫ്റ്റി 136 പോയന്റ് ഉയർന്ന് 15,310ലുമാണ് വ്യാപാരം ആരംഭിച്ചത്.
ബിഎസ്ഇയിലെ 1214 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 197 ഓഹരികൾ നഷ്ടത്തിലുമാണ്. 97 ഓഹരികൾക്ക് മാറ്റമില്ല.
ഒഎൻജിസി, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, എൽആൻഡ്ടി, ആക്‌സിസ് ബാങ്ക്, ഇൻഫോസിസ്, ടൈറ്റാൻ, ഇൻഡസിൻഡ് ബാങ്ക്, എസ്ബിഐ, ടെക് മഹീന്ദ്ര, എച്ച്‌സിഎൽ ടെക് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ.
നെസ് ലെ, ഹിന്ദുസ്ഥാൻ യുണിലിവർ, സൺ ഫാർമ, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.
നിഫ്റ്റി സ്വകാര്യ ബാങ്ക് സൂചിക 1.3ശതമാനം ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോൾ ക്യാപ് സൂചികകൾ യഥാക്രമം 0.6ശതമാനം, 0.8ശതമാനം നേട്ടത്തിലാണ്.