
മുംബൈ: ഓഹരി വിപണിയിൽ ഉണർവ്. നിഫ്റ്റി 15,750 നിലവാരത്തിലെത്തി. ആഗോള വിപണികളിലെ സമ്മിശ്ര പതികരണത്തിനിടയിലാണ് നേട്ടത്തോടെയുള്ള ഈ തുടക്കം.
സെൻസെക്‌സ് 194 പോയന്റ് ഉയർന്ന് 52,517ലും നിഫ്റ്റി 50 പോയന്റ് നേട്ടത്തിൽ 15,742ലുമാണ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റി ഐടിയാണ് നേട്ടത്തിൽ മുന്നിൽ. സൂചിക 0.8ശതമാനം ഉയർന്നു.
ബജാജ് ഫിൻസർവ്, ഇൻഡസിൻഡ് ബാങ്ക്, ടിസിഎസ്, ഇൻഫോസിസ്, ടെക്മഹീന്ദ്ര, ഡോ.റെഡ്ഡീസ് ലാബ്, എച്ച്‌സിഎൽ ടെക്, സൺ ഫാർമ, ഹിന്ദുസ്ഥാൻ യുണിലിവർ, എച്ച്ഡിഎഫ്‌സി, പവർഗ്രിഡ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ.
നെസ്ലെ, എൻടിപിസി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, മാരുതി, എൽആൻഡ്ടി, ഏഷ്യൻ പെയിന്റ്‌സ്, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.
അശോക ബിൽഡ്‌കോൺ, ജിഎംആർ ഇൻഫ്ര, ഹിന്ദുജ ഗ്ലോബൽ സൊലൂഷൻ, വെൽസ്പൺ സ്‌പെഷാലിറ്റി സൊലൂഷൻസ് തുടങ്ങി 52 കമ്പനികളാണ് പാദഫലം വെള്ളിയാഴ്ച പുറത്തുവിടുന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
