ഓഹരി സൂചികകകളിൽ നേട്ടം; നിഫ്റ്റി 15,850 കടന്നു

By sisira.15 06 2021

imran-azhar

 

 

 


മുംബൈ: സൂചികകൾ വീണ്ടും റെക്കോഡ് ഉയരത്തിൽ. സെൻസെക്‌സ് 196 പോയന്റ് നേട്ടത്തിൽ 52,747ലും നിഫ്റ്റി 58 പോയന്റ് ഉയർന്ന് 15,869ലുമാണ് ചൊവാഴ്ച വ്യാപാരം ആരംഭിച്ചത്. ആഗോള വിപണികളിലെ നേട്ടവും രാജ്യത്തെ സൂചികകളിൽ പ്രതിഫലിച്ചു.

 

ഇൻഡസിൻഡ് ബാങ്ക്, ടെക് മഹീന്ദ്ര, ഏഷ്യൻ പെയിന്റ്‌സ്, ബജാജ് ഫിൻസർവ്, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ആക്‌സിസ് ബാങ്ക്, പവർഗ്രിഡ് കോർപ്, ഭാരതി എയർടെൽ, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ.

 

സെക്ടറൽ സൂചികകളിൽ മെറ്റൽ ഒഴികെയുള്ളവ നേട്ടത്തിലാണ്. ജൂബിലന്റ് ഫുഡ് വർക്‌സ്, പവർ ഫിനാൻസ് കോർപറേഷൻ, എൽഐസി ഹൗസിങ്, ഈസി ട്രിപ് പ്ലാനേഴ്‌സ് തുടങ്ങി 45 കമ്പനികളാണ് ചൊവാഴ്ച പാദഫലം പുറത്തുവിടുന്നത്.

 

OTHER SECTIONS