/kalakaumudi/media/post_banners/e6f7b435ac3b74affcd69f4414253d795c5e1be5d7feddded3f62505041c13f9.jpg)
മുംബൈ: ഓഹരി സൂചികകളിൽ നഷ്ടത്തോടെ തുടക്കം.സെൻസെക്‌സ് 117 പോയന്റ് താഴ്ന്ന് 60,018ലും നിഫ്റ്റി 11 പോയന്റ് നഷ്ടത്തിൽ 17934ലിലുമാണ് വ്യാപാരം ആരംഭിച്ചത്.ടാറ്റ മോട്ടോഴ്‌സ് ഓഹരിയിൽ കുതിപ്പ് തുടരുന്നു. വ്യാപാരം ആരംഭിച്ചയുടനെ മൂന്നുശതമാനത്തിലേറെ വില ഉയർന്നു.
കൊട്ടക് മഹീന്ദ്ര ബാങ്ക്, എൽആൻഡ്ടി, ബജാജ് ഫിൻസർവ്, ഏഷ്യൻ പെയിന്റ്‌സ്, ബജാജ് ഫിനാൻസ്, ടെക് മഹീന്ദ്ര, ഇൻഡസിൻഡ് ബാങ്ക്, നെസ് ലെ, ഹിന്ദുസ്ഥാൻ യുണിലിവർ, ടൈറ്റാൻ, മാരുതി സുസുകി, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിൽ.
സൺ ഫാർമ, എൻടിപിസി, ടാറ്റ സ്റ്റീൽ, എസ്ബിഐ, ബജാജ് ഓട്ടോ, റിലയൻസ്, എച്ച്ഡിഎഫ്‌സി, ആക്‌സിസ് ബാങ്ക്, ടിസിഎസ്, പവർഗ്രിഡ് കോർപ്, ഐടിസി തുടങ്ങിയ ഓഹരികളും നേട്ടത്തിലാണ്.
നിഫ്റ്റി ബാങ്ക്, ഐടി, ഓയിൽ ആൻഡ് ഗ്യാസ് സൂചികകളാണ് പ്രധാനമായും നഷ്ടത്തിൽ. ഓട്ടോ, മെറ്റൽ, എഫ്എംസിജി ഓഹരികളിൽ നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.റീട്ടെയിൽ നിക്ഷേപകരുടെ സാന്നിധ്യം വിപണിയിൽ സജീവമാണ്.