
മുംബൈ : ഓഹരി വിപണിയില്‍ നഷ്ടത്തോടെ ഇന്ന് തുടക്കം കുറിച്ചു . 2.76 പോയിന്റ് സെന്‍സെക്‌സ് നഷ്ടത്തില്‍ 36,105.71 എന്ന നിലയിലും 2.10 പോയിന്റ് നിഫ്റ്റി താഴ്ന്ന് 10829.40 എന്ന നിലയിലുമാണ് വ്യാപാരം . ബിഎസ്‌ഇയിലെ 778 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലെത്തിയപ്പോള്‍ അതേ സമയം 686 കമ്പനികളുടെ ഓഹരികൾ നഷ്‌ടത്തിലാകുകയും ചെയ്തു .
സണ്‍ ഫാര്‍മ, ഐ.ഒ.സി, ഐ.ടി.സി, റിലയന്‍സ്, ടിസിഎസ്, മാരുതി സുസുക്കി, എസ്ബിഐ, ഭാരതി എയര്‍ടെല്‍, സിപ്ല, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ബിപിസില്‍ എന്നീ കമ്പനികളുടെ ഓഹരികൾ നേട്ടത്തിൽ ആയപ്പോൾ കോള്‍ ഇന്ത്യ, ടാറ്റ മോട്ടോഴ്‌സ്, വേദാന്ത, ഇന്‍ഫോസിസ്, വിപ്രോ, ഒഎന്‍ജിസി, ഗെയില്‍, ജെഎസ്ഡബ്ല്യു സ്റ്റീല്‍, യെസ് ബാങ്ക്, ബജാജ് ഫിനാന്‍സ് തുടങ്ങിയവ കമ്പനികളുടെ ഓഹരികൾ നഷ്‌ടത്തിലുമായി .