/kalakaumudi/media/post_banners/083cdf17aefb079c878b74318136cb6a290324d5463ba12cc384ef4af785a3c8.jpg)
മുംബൈ : ഓഹരി സൂചികകളില്‍ ഇന്ന് നേട്ടത്തോടെ തുടക്കം.സെന്‍സെക്‌സ് 152 പോയിന്റ് നേട്ടത്തില്‍ 35296ലും നിഫ്റ്റി 55 പോയിന്റ് നേട്ടത്തില്‍ 10638ലുമാണ് വ്യാപാരം ആരംഭിച്ചത് .ബിഎസ്‌ഇയിലെ 393 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലെത്തിയപ്പോൾ 85 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലായി .ഏഷ്യന്‍ പെയിന്റ്‌സ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഭാരതി എയര്‍ടെല്‍, ടാറ്റ സ്റ്റീല്‍, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഒഎന്‍ജിസി, എച്ച്‌ഡിഎഫ്‌സി, എസ്ബിഐ തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലാണ്.അതേ സമയം സണ്‍ ഫാര്‍മ, എച്ച്‌സിഎല്‍ ടെക്, ഇന്‍ഫോസിസ്, ടിസിഎസ്, ടെക് മഹീന്ദ്ര, വിപ്രോ, ഹിന്‍ഡാല്‍കോ, കൊട്ടക് മഹീന്ദ്ര, ആക്‌സിസ് ബാങ്ക്, സിപ്ല തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണ്.