/kalakaumudi/media/post_banners/98178ac841e263e36302209c9358973e4d5f1ff71e913ba791d8b1049de90405.jpg)
മുംബൈ: ഓഹരി സൂചികകളില്‍ ഇന്ന് നേട്ടത്തോടെ തുടക്കം. തുടര്‍ച്ചയായി അഞ്ചാമത്തെ വ്യാപാര ദിനത്തിലും ഓഹരി സൂചികകളില്‍ മികച്ച നേട്ടത്തോടെയാണ് തുടക്കം കുറിച്ചത് . 191 പോയിന്റ് സെന്‍സെക്‌സ് നേട്ടത്തില്‍ 36361ലും 55 പോയിന്റ് നിഫ്റ്റി ഉയര്‍ന്ന് 10914ലിലുമെത്തി.
യെസ് ബാങ്ക്, വിപ്രോ, ഒഎന്‍ജിസി, എസ്ബിഐ, മാരുതി സുസുകി, ഇന്‍ഫോസിസ്, സിപ്ല, ഡോ.റെഡ്ഡീസ് ലാബ്, ഭാരതി എയര്‍ടെല്‍, ടിസിഎസ്, എച്ച്‌ഡിഎഫ്‌സി, ഹീറോ മോട്ടോര്‍കോര്‍പ്, ബജാജ് ഓട്ടോ, ടെക് മഹീന്ദ്ര, റിലയന്‍സ് തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലാണ്.അതേ സമയം ടാറ്റ മോട്ടോഴ്‌സ്, വേദാന്ത, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഹിന്‍ഡാല്‍കോ, കോള്‍ ഇന്ത്യ, കൊട്ടക് മഹീന്ദ്ര, ടാറ്റ സ്റ്റീല്‍, എച്ച്‌സിഎല്‍ ടെക് തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണ്.