ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം കുറിച്ചു

മുംബൈ: ഓഹരി വിപണിയില്‍ഇന്ന് നഷ്ടത്തോടെ തുടക്കം കുറിച്ചു .

author-image
uthara
New Update
 ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം കുറിച്ചു

മുംബൈ: ഓഹരി വിപണിയില്‍ഇന്ന് നഷ്ടത്തോടെ തുടക്കം കുറിച്ചു . 32 പോയിന്റ് സെന്‍സെക്‌സ് താഴ്ന്ന് 35624ലിലും ഏഴു പോയിന്റ് നിഫ്റ്റി നഷ്ടത്തില്‍ 10654ലിലുമാണ് വ്യാപാരം ആരംഭിച്ചത് .ബിഎസ്‌ഇയിലെ 640 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 734 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണ് .

സണ്‍ ഫാര്‍മ, ഡോ.റെഡ്ഡീസ് ലാബ്, ഒഎന്‍ജിസി, ഐടിസി, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ഹീറോ മോട്ടോര്‍കോര്‍പ്, ഭാരതി എയര്‍ടെല്‍ തുടങ്ങിയകമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലായപ്പോൾ അതെ സമയം ഇന്ത്യബുള്‍സ് ഹൗസിങ്, റിലയന്‍സ്, ഇന്‍ഫോസിസ്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, യെസ് ബാങ്ക്, ആക്‌സിസ് ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമായി .

share market